Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nedumbassery airport

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണം: വി എം സുധീരൻ

തൃശ്ശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്റെ സ്വപ്ന പദ്ധതിയായിരുന്നു നെടുമ്പാശേരി വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച നെടുമ്പാശേരി വിമാനത്താവളം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറിയതിൽ കരുണാകരന്റെ പങ്ക് വലിയതാണെന്നും അതിന് നന്ദി പറയേണ്ടത് അദ്ദേഹത്തോടാണെന്നും വി.എം. സുധീരൻ പറഞ്ഞു. വർഷങ്ങളായി ഈ വിമാനത്താവളത്തിന് […]
Read more

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ; നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി: കൊച്ചി വിമാനത്താവള യാത്രക്കാരുടെ ദീർഘകാല സ്വപ്നമായ നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്. വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. റെയിൽവേ ബോർഡ് അനുമതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷൻ നിർമാണം ആരംഭിച്ചേക്കും. കഴിഞ്ഞ വർഷം […]
Read more

നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതി ജ​ഗദീപ് ധർക്കറിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സുരക്ഷാ ഹൗസിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഇയാളെ സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ​അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പതിനഞ്ച് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് പിടികൂടി. 15 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്ലാന്‍ഡില്‍ നിന്നും വന്ന പഞ്ചാബ് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ വലിയ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer