Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: NEET exam

പരീക്ഷകള്‍ക്ക് മണിക്കൂറുകള്‍ മാത്രം;ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചു

ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു.രാജ്യത്ത് നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചത്.ഇന്ന് തുടങ്ങേണ്ടിയിരുന്ന 2,4,6 സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റി വെച്ചത്.പരീക്ഷക്ക് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മാറ്റി വെക്കുന്നതായി വിസി ഉത്തരവിറക്കിയത്.ജൂലൈ 19ലേക്കാണ് മാറ്റിയത്.
Read more

നീറ്റ് പരീക്ഷ ഓൺലൈനാക്കുന്നത് പരിഗണനയിൽ

നീറ്റ്-യുജി പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ പിഴവുകളും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം.പരീക്ഷാ പേപ്പർ ചോർച്ചയും തട്ടിപ്പും സംബന്ധിച്ച് അന്വേഷണങ്ങൾ മുന്നേറുന്നുണ്ടെങ്കിലും യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനായില്ല. നിലവിൽ പെൻ-പേപ്പർ എംസിക്യു ടെസ്റ്റായാണ് നീറ്റ് പരീക്ഷ നടത്തുന്നത്. നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് വിദ്യാർഥികൾക്ക് അവരുടെ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആർ ഷീറ്റിൽ അടയാളപ്പെടുത്താം. എന്നാൽ ജോയിന്റ് എൻട്രൻസ് എക്സാം(JEE) മെയിൻ, അഡ്വാൻസ് പരീക്ഷകൾ ഓൺലൈനായാണ് […]
Read more

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തീയതികളായി

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതിയായി.ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും.സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.
Read more

പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്റെറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് നിർദ്ദേശം. റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം.ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍.ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി […]
Read more

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല,കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കും:ധര്‍മ്മേന്ദ്ര പ്രധാന്‍

പരീക്ഷ ക്രമക്കേട് വിവാദത്തിനിടെ നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി സര്‍ക്കാര്‍ ഉന്നത സമിതി രൂപീകരിക്കും.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനം,പരീക്ഷാ ക്രമീകരണങ്ങള്‍, സുതാര്യത, സുരക്ഷാ പ്രോട്ടോകോള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് സമിതി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് […]
Read more
Advertisement
WhiteswanTV Footer