നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; വിവർത്തന ചുമതല വഹിച്ച അധ്യാപകരും പ്രതികളെന്ന് സിബിഐ
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയും കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനൊപ്പം വിവർത്തനത്തിലും പങ്കാളികളായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. പുണെയിലെ മോഡേൺ കോളേജ് ഓഫ് ആർട്സിലെ ബയോളജി അധ്യാപികയായ മനീഷയെ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബോട്ടണി, സുവോളജി വിഭാഗങ്ങളിലെ ചോദ്യങ്ങൾ മനീഷ വിവർത്തനം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലാത്തൂരിലെ ദയാനന്ദ് ജൂനിയർ കോളേജിലെ വിരമിച്ച കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണി ചോദ്യപ്പേപ്പർ മറാത്തിയിലേക്ക് വിവർത്തനം […]
Read more

