Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നീറ്റ്’ ക്രമക്കേട് ഇന്ന് സുപ്രീം കോടതിയില്‍;പരിഗണിക്കുക 26 ഹര്‍ജികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഇന്ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.മൊത്തം 26 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക.

പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹര്‍ജികള്‍ വന്നിട്ടുണ്ട്. കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.അതിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്നോടിയായി സോളിസിറ്റര്‍ ജനറല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം ചര്‍ച്ചയില്‍ ഉണ്ടായതായാണ് സൂചന. ചില സംസ്ഥാനങ്ങളില്‍ മാത്രം നടന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ച പരീക്ഷയെ മൊത്തമായി ബാധിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer