Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നീറ്റ് യുജി പരീക്ഷ ഇന്ന്; ക്രമക്കേട് തടയാനുറച്ച് കര്‍ശന നടപടികളുമായി എന്‍ടിഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജുവേറ്റ് (യുജി) 2025 പരീക്ഷ ഇന്ന് (മെയ് 4) നടക്കും. 22.7 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1:30 ന് മുമ്പ് പരീക്ഷാര്‍ത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്തുന്നതാണ് ഉചിതം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ പ്രവേശിപ്പിക്കില്ല.

അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് തുടങ്ങിയവ കയ്യില്‍ കരുതണം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും വായിക്കുകയും പാലിക്കുകയും വേണം. പരീക്ഷയ്ക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) കർശനമായ ഡ്രസ് കോഡും സുരക്ഷാ പ്രോട്ടോക്കോളുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഫുൾസ്ലീവ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഷൂസുകള്‍ തുടങ്ങിയവ ഒഴിവാക്കണം. മതപരമായ വസ്ത്രം ധരിക്കുന്നവര്‍ റിപ്പോർട്ടിംഗ് സമയത്തിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണം.

Recent News

Advertisement
WhiteswanTV Footer