Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: newyork

ലാൻഡിങ്ങിനിടെ റൺവേയിലെ ട്രക്കുമായി വിമാനം കൂട്ടിയിടിച്ചു

ന്യൂയോർക്ക്: കാനഡയിൽ നിന്നെത്തിയ എയർ കാനഡയുടെ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഗേറ്റിന് സമീപത്തേക്ക് നീങ്ങവേ ആയിരുന്നു അപകടമെന്നാണ് വിവരം. കാനഡയിലെ മോണ്ട്‌റിയലിൽനിന്നെത്തിയ എയർ കാനഡ എക്‌സ്പ്രസ് സിആർജെ-900 വിമാനമാണ് റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. നാല് അഗ്നിശമനസേനാ ജീവനക്കാർക്ക് പരിക്കേറ്റതായും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് വിവരം. നൂറോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read more

ന്യുയോര്‍ക്കില്‍ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ആറ് പേര്‍ക്ക് പരുക്ക്

ന്യുയോര്‍ക്ക്: നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് വെടിയേറ്റു. വെടിവെയ്പ്പിന് ശേഷം അക്രമി ജീവനൊടുക്കി. മിഡ്ടൗണ്‍ മാന്‍ഹട്ടനില്‍ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസില്‍ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.അന്വേഷണം ആരംഭിച്ചു.
Read more

ലോകത്തിലെ ശതകോടീശ്വരൻമാർ അധിവസിക്കുന്ന നഗരം?

അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സ്, അതിസമ്പന്നർ താമസിക്കുന്ന നഗരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ നഗരമായ മുംബൈ ഇടം നേടിയിട്ടുണ്ട്. ഫോബ്സ് നൽകുന്ന വിവരങ്ങൾ പ്രകാരം 3,028 ബില്യണയർമാർ ആഗോള തലത്തിൽ 800 നഗരങ്ങളിലായിട്ടാണ് താമസിക്കുന്നത്. 1 ബില്യൺ യു.എസ് ഡോളർ അല്ലെങ്കിൽ അതിലധികം ആസ്തിയുള്ള വ്യക്തികളെയാണ് ബില്യണയർ‍ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയാണ് അതിസമ്പന്നൻ താമസിക്കുന്ന ഒന്നാം സ്ഥാനത്തുള്ള നഗരം. ഇത് തുടർച്ചയായ നാലാം വർഷമാണ് ഒന്നാം സ്ഥാനം ന്യൂയോർക്ക് […]
Read more

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി ന്യൂയോർക്ക്

ഹെൻലി ആൻഡ് പാർട്ണേഴ്‌സിൻ്റെ 2024-ലെ കണക്കുകൾ പ്രകാരം ന്യൂയോർക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം. ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമുള്ള ന്യൂയോർക്കിൽ 349,500 പേർ കോടീശ്വരന്മാരാണ്.റിയൽ എസ്റ്റേറ്റ് വിപണിയെടുത്താൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരവും ന്യൂയോർക്കാണ്. ഫിഫ്ത്ത് അവന്യൂ ഷോപ്പിങ് സ്ട്രീറ്റ് ലോകത്തിലെ ഏറ്റവും ചിലവേറിയ ഷോപ്പിങ് സ്ട്രീറ്റുകളിൽ രണ്ടാം സ്ഥാനത്താണ്. ഒരു വീട് വാടകയ്ക്ക് ലഭിക്കണമെങ്കിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വലിയ വില നൽകേണ്ടി വരും. ജീവിത ചെലവ് വർധിക്കുമ്പോഴും ന്യൂയോർക്കിന് സ്വീകാര്യത ഒട്ടും […]
Read more

സ്റ്റര്‍ബക്‌സ് ജീവനക്കാരുടെ സമരം കൂടുതല്‍ രാജ്യങ്ങളിലേക്ക്

ന്യൂയോര്‍ക്ക്: സ്റ്റാര്‍ബക്‌സിലെ ജീവനക്കാരുടെ സമരം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സ്റ്റാര്‍ബക്‌സും യൂണിയന്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. വേതന വര്‍ധന ഉള്‍പ്പടെ ഉന്നയിച്ചാണ് സമരം. ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, സിയാറ്റില്‍ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സെന്റ് ലൂയിസ്, ബോസ്റ്റണ്‍, മസാച്യുസെറ്റ്‌സ്, ഡാളസ്, ടെക്‌സസ്, പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗോണ്‍ എന്നിവിടങ്ങളിലേക്ക് സമരം കടുക്കുകയായിരുന്നു. സ്റ്റാര്‍ബക്‌സും യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ ഏപ്രിലില്‍ തുടങ്ങിയതാണ്. കമ്പനി അടുത്തിടെ എട്ട് തവണ ചര്‍ച്ച നടത്തി. […]
Read more

ചരിത്രത്തിലാദ്യമായി ദീപാവലി ദിനത്തിൽ ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ന്യൂയോർക്കിൽ ദീപാവലിക്ക് അവധി പ്രഖ്യാപിക്കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെയും മതപരമായ ആഘോഷങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വർഷത്തെ ദീപാവലി സവിശേഷമുള്ളതിനാലാണ് അവധി നൽകുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് മേയറുടെ ഓഫീസ് അറിയിച്ചു. വിവിധ മതപരമായ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുകയും എല്ലാ കുട്ടികൾക്കും അവയുടെ ഭാഗമാകാനുള്ള സൗകര്യം ഉറപ്പാക്കുകയുമാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. ന്യൂ യോർക്ക് നഗരത്തിലെ സ്കൂളുകളിൽ 1.1 ദശലക്ഷം വിദ്യാർഥികളുള്ളതിനാൽ […]
Read more

Recent News

Advertisement
WhiteswanTV Footer