ഓസ്‌കാർ ചട്ടങ്ങളിൽ വൻ അഴിച്ചുപണി; എ.ഐ നിയന്ത്രണങ്ങളും പുതിയ യോഗ്യതാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു
വാഷിംഗ്‌ടൺ: ലോക സിനിമയുടെ നെറുകയിലെത്താൻ ആഗ്രഹിക്കുന്ന സിനിമാപ്രേമികളെയും പ്രവർത്തകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 99-ാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾക്കായുള്ള പുതിയ നിയമഭേദഗതികൾ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് പുറത്തിറക്കി. ആഗോള സിനിമാ വ്യവസായത്തിൽ നിർമ്മിത ബുദ്ധി (AI) ചെലുത്തുന്ന സ്വാധീനത്തെ കൃത്യമായി പ്രതിരോധിക്കാനും ഒപ്പം മാറുന്ന കാലത്തിനനുസരിച്ച് മത്സരരീതികൾ പരിഷ്‌കരിക്കാനുമാണ് അക്കാദമിയുടെ ലക്ഷ്യം. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലെ മാറ്റങ്ങളാണ്. മുമ്പ് തിയേറ്റർ റിലീസിന് വലിയ മുൻഗണന നൽകിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ […]
Read more