ബലൂചിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്ന പാക് ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അടുത്തിടെ നടന്ന ചാവേർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന പാക് ആരോപണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. പാകിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സ്വന്തം ആഭ്യന്തര സുരക്ഷാ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രത്തിന്റെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ദീർഘകാല രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം, ഓരോ അക്രമ സംഭവത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇത് സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് […]
Read more