Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pathanamthiita

പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പ്; ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ട് വൃദ്ധ ദമ്പതികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വെര്‍ച്വല്‍ തട്ടിപ്പ്. വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേര്‍ലി ഡേവിഡ്, ഭര്‍ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്ചല്‍ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളില്‍ നിന്ന് പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. ഇവര്‍ കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടില്‍ വന്നത്.ഒരുകോടി 40 ലക്ഷത്തി അമ്പതിനായിരം […]
Read more

പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി: 2 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട: പോക്‌സോ കേസ് അട്ടിമറിയില്‍ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാര്‍, ആറന്മുള സി.ഐ പ്രവീണ്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടിക്ക് വകുപ്പ് ശുപാര്‍ശ നല്‍കിയത്. പൊലീസിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയില്‍ കേസ് അട്ടിമറിച്ച് എന്നാണ് കണ്ടെത്തല്‍. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കേസ് ആദ്യം അട്ടിമറിച്ചതില്‍ കോന്നി ഡിവൈഎസ്പി ആയിരുന്ന രാജപ്പന്‍ റാവുത്തറയും സി.ഐ ശ്രീജിത്തിനെയും മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. […]
Read more

ഫോണിലൂടെ ഉച്ചത്തില്‍ അസഭ്യം; ചോദ്യം ചെയ്തതോടെ കൂട്ടത്തല്ല്

പത്തനംതിട്ട: കൂടലില്‍ തട്ടുകടയ്ക്ക് മുമ്പിൽ കൂട്ടത്തല്ല് നടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ തട്ടുകട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കടയുടമ അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തിയയാള്‍ ഫോണിലൂടെ അസഭ്യം പറഞ്ഞത് കടയുടമ ചോദ്യം ചെയ്തതാണ് കൂട്ടയടിയില്‍ കലാശിച്ചത്. പൊതുസ്ഥലത്ത് വെച്ച് ഫോണിലൂടെ ഉച്ചത്തില്‍ അസഭ്യം പറഞ്ഞത് തട്ടുകടയുടമ ചോദ്യം ചെയ്യ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഈ പ്രവർത്തി കച്ചവടത്തെ ബാധിക്കുമെന്നായിരുന്നു കടയുടമയുടെ പക്ഷം. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഏപ്രില്‍ 20 നാണ് സംഭവം നടന്നത്. ഇതിനിടെ […]
Read more

പത്തനംതിട്ടയിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻ പിടിയിൽ

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പിൻ്റെ അഡ്മിനാണ് പിടിയിലായത്. ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ‘തുവൽക്കൊട്ടാരം’ എന്ന ​ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. ഗൂഗിള്‍ പേ വഴിയാണ് പണം നൽകിയത്. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നപ്പോൾ […]
Read more

കോന്നിയിലെ 4 വയസ്സുകാരൻ്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോ‍ർട്ട് പുറത്ത്. കുട്ടിയുടെ തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. നെറ്റിയുടെ മുകളിലേറ്റ പരിക്കും, തലയ്ക്ക് പുറകിലേറ്റ പരിക്കും മരണത്തിന് കാരണമായി എന്നാണ് പ്രാഥമിക റിപ്പാർട്ട്. കുട്ടി നിലത്ത് വീണപ്പോൾ തലയ്ക്ക് പിറകിൽ പരിക്കേറ്റു. കോൺക്രീറ്റ് തൂൺ നെറ്റിയിലേക്ക് വീണ് നെറ്റിയുടെ മുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. അതേ സമയം മരണത്തിൽ റാന്നി ഡി എഫ് ഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. […]
Read more

കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

കോട്ടയം: പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണ്ണാടക സ്വദേശികളായ 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകട മേഖലയാണ്.
Read more

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി

പത്തനംതിട്ട: കടമ്മനിട്ട വല്യയന്തിയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. അപ്പു(68), ഭാര്യ രാജമ്മ(60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മകന്റെ ഒപ്പം വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകന്റെ ചില അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വൃദ്ധ ദമ്പതികളെ അലട്ടിയിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് കാരണം എന്നാണ് പുറത്ത് വരുന്ന വിവരം.
Read more

പത്തനംതിട്ടയിൽ പതിമൂന്നുകാരനെ ക്രൂരമാ‍യി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: കോന്നി കൂടലില്‍ മദ്യലഹരിയില്‍ പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കൂടല്‍ നെല്ല് മുരിപ്പ് സ്വദേശി രാജേഷിനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ രാജേഷ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവായ വ്യക്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ബെല്‍റ്റ് പോലെയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കുട്ടി വേദന കൊണ്ട് കരയുന്നതും ദൃശ്യങ്ങളില്‍ […]
Read more

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജനുവരി 30 ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ഈ മാസം 30ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആയതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിലെ ഒരു ജില്ലയിലും മഴയ്ക്കുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ […]
Read more

സുബൈദ കൊലക്കേസ്; പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതി ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ കസറ്റഡി അപേക്ഷ നല്‍കാനായിരുന്നു നീക്കം എങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ജനുവരി 18-നാണ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പൊലീസില്‍ മൊഴി നല്‍കിയത്. ആഷിഖും സുബൈദയും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയുടെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ […]
Read more

Recent News

Advertisement
WhiteswanTV Footer