Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പ്; ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ട് വൃദ്ധ ദമ്പതികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വെര്‍ച്വല്‍ തട്ടിപ്പ്. വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേര്‍ലി ഡേവിഡ്, ഭര്‍ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്.

മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്ചല്‍ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളില്‍ നിന്ന് പണം തട്ടുകയായിരുന്നു.

പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. ഇവര്‍ കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടില്‍ വന്നത്.ഒരുകോടി 40 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്തെന്നും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. നേരിട്ട് ഹാജരായില്ലെങ്കില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്നും പണം നല്‍കിയില്ലെങ്കില്‍ വാറണ്ട് അയക്കുമെന്നും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി.

തട്ടിപ്പ് സംഘത്തിന്റെ ഭീഷണിക്കൊടുവില്‍ 18-ാം തീയതി മുതല്‍ പലതവണകളായി വൃദ്ധ ദമ്പതികള്‍ പണം കൈമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈബ്രാഞ്ചിന് കേസ് കൈമാറാനാണ് തീരുമാനം.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer