തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് രോഗി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് താഴെ വീണതിന് പിന്നാലെയാണ് സുകുമാര പിള്ളയുടെ ആരോഗ്യനില ഗുരുതരമായതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു. ഈ മാസം 26നാണ് സുകുമാര പിള്ളയെ തിരുവനന്തപുരം മെഡിക്കൽ […]
Read more







