പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് 12,000 രൂപ കവർന്നു; 150 ഓളം കേസുകളിലെ പ്രതി പിടിയിൽ
മലപ്പുറം: പോരൂർ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് അകത്തുകയറി 12,000 രൂപയോളം കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാൻ (51) പിടിയിൽ. കേരളത്തിലും പുറത്തുമായി 150 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മോഷണം. ഇരുമ്പുവടി ഉപയോഗിച്ച് പെട്രോൾ പമ്പിന്റെ ചില്ല് തകർത്താണ് പ്രതി അകത്തുകയറിയത്. തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അർധരാത്രിയോടെ കെഎസ്ആർടിസി ബസിൽ […]
Read more