Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PHONE CALL

പോലീസിനെ വിരട്ടിയ മലപ്പുറം കോട്ടക്കൽ സ്വദേശിപ്പിടിയിൽ

മലപ്പുറം: പണം തട്ടിയെന്ന പരാതിയിൽ പോലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയത് ഇഷ്ടപ്പെട്ടില്ല, മന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞ് പോലീസിനെ ഫോൺ വിളിച്ചു വിരട്ടിയ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി സനൂപ് ആണ് ആൾമാറാട്ടത്തിന് പിടിയിലായത്. അഡ്മിഷൻ വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന പരാതി  സനൂപിനെതിരെ ഉണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ പോലിസ്  സനൂപിൻ്റെ വീട്ടിൽ പോയിരുന്നു. അതിലുള്ള വിരോധം മൂലമാണ് പൊലീസ് സ്റ്റേഷനിലെ നമ്പറിൽ വിളിച്ചു പോലീസിനെ വിരട്ടിയത്.
Read more

തന്നെ പാര്‍ട്ടി പരിപാടിയില്‍ ക്ഷണിക്കാറില്ല; ഖുശ്ബു

ചെന്നൈ: തന്നെ പാര്‍ട്ടി പരിപാടിയില്‍ ക്ഷണിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് ബിജെപി നേതാവും നടിയുമായ ഖുശ്ബു. ഒരു മാധ്യമപ്രവര്‍ത്തകനുമായി ഖുശ്ബു സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സംഭാഷണം പുറത്തുവന്നതോടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെതിരെ കേസ് നല്‍കാനൊരുങ്ങുകയാണ് ഖുശ്ബു. പാര്‍ട്ടി പരിപാടികളില്‍ ഖുശ്ബുവിനെ കാണാനില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കാറില്ലെന്നും, അങ്ങനെ അറിയിച്ചാലും അവസാന നിമിഷമോ മറ്റോ ആകും അറിയിക്കുകയെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കുന്ന സംഭാഷണം പുറത്തു വന്നതോടെ ഖുശ്ബു വെട്ടിലായിരിക്കുകയാണ്.
Read more

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാറിന്റെ ഫോണ്‍ ഓണായി

മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ചാലിബിന്റെ ഫോണ്‍ ഓണായി. രാവിലെ ഭാര്യയുടെ ഫോണ്‍ കോള്‍ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും മാനസിക പ്രയാസം മൂലമാണ് മാറി നിന്നതെന്നും പറഞ്ഞു. കൂടെ ആരുമില്ലെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി വരാമെന്ന് ഭാര്യയ്ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്. 38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോണ്‍ ഓണായത്. തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ […]
Read more

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു;ഭര്‍ത്താവിന് പിഴ ശിക്ഷ വിധിച്ച് കോടതി

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബന്ധുക്കളെ കേള്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് ശിക്ഷ.ബഹ്‌റൈനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.50ദിനാര്‍ ശിക്ഷയായി വിധിക്കുകയും ഒപ്പം കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്യ്ത് കുട്ടികളെയും ബന്ധുക്കളെയും കേള്‍പ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഭാര്യയുടെ അനുമതിയില്ലാതെ ഫോണ്‍കോളുകള്‍ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു.സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ബെഡ്‌റൂമിലും വാഹനത്തിലും റെക്കോഡിംഗ് ഉപകരണങ്ങള്‍ രഹസ്യമായി വെച്ചിരുന്നുവെന്ന് യുവതി […]
Read more
Advertisement
WhiteswanTV Footer