പിണറായി പെരുമയ്ക്ക് മാറ്റുകൂട്ടാൻ ‘തെയ്യപ്പെരുമ’; എട്ടാം സീസൺ ജനുവരി 18 മുതൽ
കണ്ണൂർ: വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളിലൂടെ ജനശ്രദ്ധയാകർഷിച്ച ‘പിണറായി പെരുമ’യുടെ എട്ടാം സീസണിൽ ഇത്തവണ പ്രധാന ആകർഷണമായി ‘തെയ്യപ്പെരുമ’ എത്തുന്നു. ജനുവരി 18-ന് ആരംഭിക്കുന്ന പെരുമയുടെ ഭാഗമായി 22, 23 തീയതികളിലാണ് തെയ്യങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.തെയ്യത്തെ അടുത്തറിയാൻ വിപുലമായ സൗകര്യങ്ങൾഉത്തരമലബാറിന്റെ സാംസ്കാരിക തനിമയും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തെയ്യപ്പെരുമ ഒരുക്കുന്നത്. വിദേശ വിനോദസഞ്ചാരികളെ അടക്കം ആകർഷിക്കുന്നതിനായി താഴെ പറയുന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും: * തെയ്യം […]
Read more

