Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi

പിണറായി വിജയൻ്റെ വീടിന് മുന്നിലെ ‘കാവൽ ജീപ്പ്’ മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ വീടായ ‘പ്രവിക്’ന് മുന്നിൽ കാവലിനായി ഉപയോഗിച്ചിരുന്ന പൊലീസ് ജീപ്പ് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരുടെ ഷെൽട്ടറായി ഉപയോഗിച്ചിരുന്ന KL 01 BR 9569 നമ്പർ ജീപ്പാണ് മാറ്റിയത്. കാവൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ജീപ്പിൽ ഇല്ലെന്നത് നേരത്തെ ചർച്ചയായിരുന്നു. ഇതിന് പരിഹാരമായി പുതിയ ഷെൽട്ടർ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പഴയ ജീപ്പ് മാറ്റിയതെന്നാണ് വിവരം. വീടിന് സമീപം പുതിയ ഷെൽട്ടർ നിർമ്മിക്കാനാണ് നീക്കം. പിണറായി […]
Read more

‘അഭിമാനം തോന്നുന്നു പിണറായിയെ ഓർത്ത്’; മണിശങ്കർ അയ്യർ പറയുന്നു

തിരുവനന്തപുരം: കേരള സർക്കാരിനു പ്രശംസയും, കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി  വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ശശി തരൂർ എംപി,ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേയാണ് മണി ശങ്കർ അയ്യറുടെ വിമർശനം. കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നവരാണ് കോൺഗ്രസിലുള്ളത് എന്നാണ് മണി ശങ്കർ അയ്യർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിമർശിച്ചത്. നേതാക്കളെല്ലാവരും പല വഴിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ അച്ചടക്കവും ഒത്തൊരുമയുമുള്ളവരാണ്. തുടർച്ചയായ രണ്ടാം പ്രാവശ്യവും കുറവുകളൊന്നുമില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ […]
Read more

സിഎംആർഎൽ അനധികൃതമായി നൽകിയത് 185 കോടി

ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) 185 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്കും വിവിധ സ്ഥാപനങ്ങൾക്കും അനധികൃതമായി കൈമാറിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (SFIO) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആർ എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സലോജിക് കമ്പനിയുമായുള്ള ഇടപാടിനെച്ചൊല്ലി എസ്എഫ്ഐഒ നടത്തുന്ന അന്വേഷണം ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരിഗണന. കേസ് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. ഇത്തരമൊരു അഴിമതി രാജ്യത്തിന്റെ […]
Read more

പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പ്രിയദര്‍ശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. ഇന്ന് രാവിലെയാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വാതിലിന് തീയിട്ടു. സിസിടിവി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read more

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ് ചന്ദ്രിക ദിനപത്രം. പാണക്കാട് തങ്ങളെ തൊട്ടതിന്റെ ചൂടിലാണ് ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മുസ്ലിംലീഗ് മുഖപത്രം മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമാണെന്നും, പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ നടപടിയുണ്ടാവാത്തത് ഈ സംഘപരിവാര്‍ ബന്ധം മൂലമാണെന്നുമാണ് ചന്ദ്രികയുടെ ആരോപണം. കഴിഞ്ഞ ദിവസം പാലക്കാട് തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix