തിരുവനന്തപുരം: കേരള സർക്കാരിനു പ്രശംസയും, കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ശശി തരൂർ എംപി,ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേയാണ് മണി ശങ്കർ അയ്യറുടെ വിമർശനം. കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നവരാണ് കോൺഗ്രസിലുള്ളത് എന്നാണ് മണി ശങ്കർ അയ്യർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിമർശിച്ചത്. നേതാക്കളെല്ലാവരും പല വഴിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ അച്ചടക്കവും ഒത്തൊരുമയുമുള്ളവരാണ്. തുടർച്ചയായ രണ്ടാം പ്രാവശ്യവും കുറവുകളൊന്നുമില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് ഇതുവരെ സംഭവിച്ചിട്ടുമില്ല.-മണി ശങ്കർ അയ്യർ പറഞ്ഞു.




