സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവിനെക്കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക, ചികിത്സയുടെ നിലവാരം ഉയർത്തുക, എല്ലാവർക്കും ചികിത്സ ലഭ്യമാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് ആരോഗ്യവകുപ്പ് പരിശോധിക്കും. റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ച […]
Read more