Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pro manju gopinath

പുതുവത്സര ആശംസകളോടെ ‘മെറിബോയ്സ് ‘ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പുതുവർഷം…പുതിയ പ്രതീക്ഷകൾ… പുതുമുഖ താരങ്ങൾ… മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം ‘മെറി ബോയ്സ് ‘ പുതുവർഷത്തിന്റെ പ്രതീക്ഷകൾ നൽകി പുതിയ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ഐശ്വര്യ രാജ്, കീർത്തന പി എസ്, ശ്വേതാ വാര്യർ, പാർവതി അയ്യപ്പദാസ് എന്നീ പുതുമുഖങ്ങൾ അണിനിരക്കുന്ന പുതുവർഷ പോസ്റ്ററാണ് പുറത്തിറക്കിയത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മെറി ബോയ്സ്’ ചിത്രീകരണം പൂർത്തിയാക്കി‘ പുതുവർഷത്തിൽ റിലീസിന് എത്തും. ഇനിയും 20 ദിവസങ്ങൾ കൂടി ഷൂട്ടിംഗ് […]
Read more

ഇത്തിരിനേരം കൊണ്ട് മനസ്സുനിറച്ച് ‘ ഇത്തിരിനേരം ‘ ത്തിന്റെ ട്രെയിലര്‍… റിലീസ് നവംബര്‍ 7ന്

പ്രണയത്തിന്റെ വിങ്ങലും,വേദനയും,പരിഭവവും, ആവേശവും ഒക്കെ പ്രേക്ഷകരിലേക്ക് പകരുന്ന ഒരു ട്രെയിലറാണ് ഇത്തിരി നേരം സിനിമയുടേതായി പുറത്തിറങ്ങിയത്.റോഷന്‍ മാത്യുവും സെറിന്‍ ശിഹാബും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ പാട്ടിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി ഇത്തിരിനേരത്തിന്റെ പ്രണയാര്‍ദമായ ട്രെയ്‌ലര്‍ സോഷ്യ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തില്‍, മാഞ്ഞു പോവാത്ത പ്രണയത്തിന്റെയും അനിശ്ചിതമായ സൗഹൃദങ്ങളുടെയും കഥ പറയുകയാണ് ‘ഇത്തിരി നേരം ‘. […]
Read more

പ്രകമ്പനം’ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

ഗണപതിയും സാഗര്‍ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രകമ്പന’ത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് ‘പ്രകമ്പനം’ പുറത്തിറക്കുന്നത്. യുവതലമുറയെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന ഒരു ചിത്രമാണെന്ന സൂചനയാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നതെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ലളിതമായി കഥ […]
Read more

പൊങ്കാല’ ചിത്രത്തിലെ ഫൈറ്റ്‌മോണ്ടാഷ് സോങ് ഇന്ന് പുറത്തിറങ്ങി

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിലെ അതി തീവ്രമായ ഫൈറ്റ് മോണ്ടാഷ് സോങ് റിലീസ് ചെയ്തു. പൂര്‍ണ്ണമായും റാപ്പ് മ്യൂസിക് അടിസ്ഥാനമാക്കിയുള്ള ഈ പാട്ട്, ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെയും ആന്തരിക സംഘര്‍ഷങ്ങളെയും ശക്തമായി പ്രകടിപ്പിക്കുന്നു. സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജ്.റാപ്പ് ആന്റ് ലിറിക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇമ്പാച്ചിയാണ്. പാട്ടിന് തീവ്രതയും എനര്‍ജിയും നല്‍കിയത് ഇമ്പാച്ചിയുടെ കരുത്തുറ്റ ശബ്ദമാണ്. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകന്‍ […]
Read more

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു,4 K ദൃശ്യവിരുന്നുമായി ‘അമരം’ നവംബര്‍ 7 ന്

മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് ‘അമരം’. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. 33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് 4 K മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബര്‍ 7ന് ‘അമരം’ തിയേറ്ററുകളില്‍ എത്തും മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം.ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തില്‍ കഥ പറഞ്ഞൊരു മനോഹര […]
Read more

‌നിവിൻ പോളിക്ക്‌ “ബേബി ഗേൾ” ന്റെ ജന്മദിനാശംസകൾ; പുതിയ ചിത്രം ബേബി ഗേൾ ” ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളിയുടെ ജനിച്ച ദിവസവും മാസവും സൂചിപ്പിക്കാനാണ് രാവിലെ11:10 എന്ന സമയം പോസ്റ്റർ റിലീസിനായി തിരഞ്ഞെടുത്തത്.കൈകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണുന്നത്. അറ്റൻഡന്റ് സനൽ മാത്യുവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. ഒരു ഗംഭീര ത്രില്ലറായി ഒരുക്കിയ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന “ബേബി ഗേൾ ” മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ […]
Read more

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങള്‍,’സന്തോഷ് ട്രോഫി’ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

വിപിന്‍ദാസിന്റെ സംവിധാനത്തില്‍ 60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. ചിത്രം ‘സന്തോഷ് ട്രോഫി ‘യുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും . പ്രശസ്ത നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. പുതിയ കഥകളിലൂടെ അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിന്‍ ദാസ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നുള്ള സംവിധാന ചിത്രമാണിത്, ലിസ്റ്റിനുമായി ചേര്‍ന്നുള്ള […]
Read more

ശ്രീനാഥ് ഭാസി ചിത്രം ‘ G1’ന് തുടക്കമായി.മലയാളത്തിലേക്ക് ഒരു പുതിയ നിര്‍മാണ കമ്പനി കൂടി വരുന്നു.

നെബുലാസ് സിനിമാസിന്റെ ബാനറില്‍ ജന്‍സണ്‍ ജോയ് നിര്‍മിച്ച് ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന് തുടക്കമായി.’G1 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി , സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാന്‍. എം ആണ്.ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നെബുലാസ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. വാഗമണ്ണില്‍ നടന്ന പൂജാ ചടങ്ങില്‍ ഡയറക്ടര്‍ ഷാന്‍. എം,സബിന്‍ നമ്പ്യാര്‍, റിയാദ്.വി. ഇസ്മയില്‍, നിജിന്‍ ദിവാകരന്‍, സണ്ണി വാഗമണ്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി.സ്വിച്ച് ഓണ്‍ കര്‍മ്മം സബിന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു, […]
Read more

കാന്തര-2 വിന്റെ ചിത്രീകരണം പൂര്‍ത്തിയായി, പ്രേക്ഷകരെ സ്വാഗതം ചെയ്ത് ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍

‘ഇത് കേവലം ഒരു സിനിമയല്ല… ഇത് ഒരു ശക്തിയാണ്’. ‘കാന്താര’യുടെ ലോകത്തേക്ക് സ്വാഗതം.. ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍ കാന്താര 2 – വിന്റെ കാത്തിരിപ്പുകള്‍ക്ക് ആവേശം നല്‍കുന്നു.. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി അറിയിച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടു.125 കോടി ബഡ്ജറ്റില്‍ നിര്‍മിച്ചിരിക്കുന്ന കാന്താര ചാപ്റ്റര്‍ 2 ഒക്ടോബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിര്‍വഹിച്ച്, അദ്ദേഹം തന്നെ നായകനായെത്തിയ ചിത്രമായിരുന്നു കാന്താര. സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് […]
Read more
Advertisement
WhiteswanTV Footer