പിഎസ്‌സി നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ; ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യണം
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്ത് പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ നടപടി തുടങ്ങി. ഒഴിവുകൾ അറിയിക്കാതെ താൽക്കാലിക നിയമനങ്ങൾ നടത്തുന്നത് തടയാനും റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി ജോലി ലഭ്യമാക്കാനുമാണ് നീക്കം. പല വകുപ്പുകളിലും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക നിയമനങ്ങൾ നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ഒഴിവില്ലെന്ന കാരണത്താൽ നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോൾ താൽക്കാലിക നിയമനങ്ങളിലൂടെ ഇടത് […]
Read more