Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്ര ട്രസ്റ്റിന്റെ എതിർപ്പ് ഫലം കണ്ടേക്കും; ഇരുമ്പ് അടുപ്പ് നിർദേശം പിൻവലിക്കാൻ കോർപറേഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കു പരമ്പരാഗത മൺചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന നിർദേശത്തിൽനിന്ന് കോർപറേഷൻ പിന്മാറാൻ സാധ്യത. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് നിർദേശം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്. പരിസ്ഥിതി സൗഹൃദമായ പൊങ്കാല എന്ന ലക്ഷ്യത്തോടെയാണ് ഇരുമ്പ് അടുപ്പ് എന്ന ആശയം മേയർ മുന്നോട്ടുവച്ചതെങ്കിലും ആചാരപരമായും പ്രായോഗികമായും ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. പൊങ്കാലയുടെ പരമ്പരാഗത രീതിയിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ക്ഷേത്ര ട്രസ്റ്റ്. ഭക്തർ ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഇരുമ്പ് അടുപ്പുകൾ എങ്ങനെ ശേഖരിക്കും, സൂക്ഷിക്കും, പുനരുപയോഗിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല. ഇവ ഉപേക്ഷിക്കപ്പെടുന്നത് നഗരത്തിൽ പുതിയ മാലിന്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇരുമ്പ് അടുപ്പ് നിർദേശത്തിനെതിരെ രാഷ്ട്രീയ തലത്തിലും കടുത്ത വിമർശനമാണ് ഉയർന്നത്. നിർദേശത്തിനു പിന്നിലെ സാമ്പത്തിക താൽപര്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുയർന്നു.

അതേസമയം, ചുടുകട്ടകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പൊങ്കാലയ്ക്കുശേഷമുള്ള മാലിന്യവും പരിസ്ഥിതി ആഘാതവും കുറയ്ക്കാനാകുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. ആചാരപരമായ കാര്യങ്ങളിൽ ക്ഷേത്ര ട്രസ്റ്റിന്റെയും തന്ത്രിയുടെയും നിലപാടിന് പ്രാധാന്യം നൽകണമെന്ന അഭിപ്രായവും ശക്തമാണ്. ഈ സാഹചര്യത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ നിലപാടിന് ഒപ്പം നിൽക്കാനുളള തീരുമാനത്തിലാണ് കോർപറേഷൻ. ഇരുമ്പ് അടുപ്പ് എന്ന ആശയത്തിൽനിന്ന് പിന്മാറി മാലിന്യസംസ്കരണത്തിന് മറ്റു പരിസ്ഥിതി സൗഹൃദ നടപടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix