Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCExamIrregularities

PSC പരീക്ഷാ ക്രമക്കേട്; മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും അന്വേഷണം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും. സക്കീർ ചെയർമാനായിരുന്ന കാലത്ത് നടന്ന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് ഇൻസ്പെക്ടർ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. സംഭവത്തിൽ വിശദമായ മൊഴിയെടുക്കുന്നതിനായി എം.കെ. സക്കീറിന് എസ്‌ഐടി നോട്ടീസ് നൽകും. ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ നിലവിലെ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. പിഎസ്‌സി […]
Read more

പരീക്ഷാ ക്രമക്കേട്; PSC ചെയര്‍മാനെ പിരിച്ചുവിടണമെന്ന് പുതിയ ഗവര്‍ണറും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പിഎസ്‌സി ചെയർമാനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി പുതിയ ഗവർണർ ഓംപ്രകാശ് മാഥുറും രംഗത്ത്. ഇക്കാര്യത്തിൽ രാഷ്ട്രപതിക്ക് ശുപാർശ കത്തയക്കാനാണ് തീരുമാനമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിജെപി എംഎൽഎമാർ ഇക്കാര്യം വ്യക്തമാക്കിയത്. പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിൽ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ കത്ത് നൽകിയിരുന്നു. ഗവർണർ സ്ഥാനം ഒഴിയുന്നതിന് […]
Read more

പിഎസ്‌സി പരീക്ഷാക്രമക്കേട്; അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേട് കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്‌പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നടപടി. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിയിലെ രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണം മന്ദഗതിയിലാണെന്ന വിമർശനം ഹൈക്കോടതിയും ഉയർത്തിയിരുന്നു. പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix