പ്ലസ്‌വൺ അക്കൗണ്ടൻസി പരീക്ഷയിൽ ചോദ്യക്കടലാസ് മാറി നൽകിയെന്ന പരാതി
കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയിൽ ചോദ്യക്കടലാസ് മാറി നൽകിയതായി പരാതി. കാസർകോട് ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയത്. ‘അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്’ (പേപ്പർ കോഡ്: എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്സ്’ (പേപ്പർ കോഡ്: എഫ്.വൈ.-149) വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയത്. അബദ്ധം പിന്നീട് തിരിച്ചറിഞ്ഞ അധ്യാപകർ കുട്ടി എഴുതിയ ഉത്തരക്കടലാസും നൽകിയിരുന്ന ചോദ്യപ്പേപ്പറും തിരികെ വാങ്ങി, പുതിയ […]
Read more

