ട്രെന്റിങായി ചങ്കാ ചങ്കാ സോങ്; യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിലെ ഏറ്റവും പുതിയ ഗാനം പുറത്ത്
മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഇപ്പോൾ ചിത്ത്രത്തിലെ ഏറ്റവും പുതിയ ഗാനം റിലീസ് ആയിരിക്കുകയാണ്. മധു ബാലകൃഷ്ണനും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ച ചങ്കാ..ചങ്കാ.. എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി […]
Read more