ട്രെയിനുകളിലെ ആർഎസി സംവിധാനം ഒഴിവാക്കാൻ നീക്കം; യാത്രക്കാർക്ക് മുഴുവൻ ബെർത്ത് ഉറപ്പാക്കാൻ ആലോചന
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഗണിച്ച് നിലവിലുള്ള ആർഎസി (RAC) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയുടെ നീക്കം. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് പങ്കിട്ടുനൽകുന്ന നിലവിലെ രീതിക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പരിഷ്കരണത്തിന് റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്. നിലവിലെ ആർഎസി സംവിധാനത്തിൽ രണ്ട് യാത്രക്കാർക്കായി ഒരു സൈഡ് ലോവർ ബെർത്താണ് അനുവദിക്കുന്നത്. ഇതോടെ ഓരോ യാത്രക്കാരനും ഇരിക്കാനുള്ള സൗകര്യം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഇളവില്ല. മുഴുവൻ തുകയും നൽകേണ്ടിവരുന്ന യാത്രക്കാർക്ക് […]
Read more