Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Eshwar

കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണം: രാഹുൽ ഈശ്വർ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കാനിരിക്കെ, പുരുഷന്മാർക്കും സമാന ആനുകൂല്യങ്ങൾ വേണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിനെതിരെ തനിക്ക് എതിര്‍പ്പില്ലെന്നും, എന്നാൽ പുരുഷന്മാർക്കും ഏതെങ്കിലും തരത്തിലുള്ള സൗജന്യങ്ങളോ ആനുകൂല്യങ്ങളോ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബസ് തടയൽ പോലുള്ള പ്രതിഷേധങ്ങൾ ശരിയല്ലെന്നും അത്തരം നടപടികൾ നിയമത്തെയും കെഎസ്ആർടിസിയെയും അപമാനിക്കുന്നതാണെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. ഇത്തരം തീവ്രനിലപാടുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, ജൂൺ 15ന് സ്ത്രീകൾക്ക് […]
Read more

വൈറല്‍ സ്റ്റാറിന്‍റെ വിവാഹം; ഗോവിന്ദൻ മാഷ് ആണ് ശരിയെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായ കുംഭമേള വൈറൽ സ്റ്റാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സത്യത്തിനും നീതിക്കും പിന്തുണ നൽകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. യുവതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണത്തെ അടിസ്ഥാനമാക്കി ഫർമാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് വ്യാജമാണെന്നാണ് രാഹുൽ ഈശ്വർ ആരോപിക്കുന്നത്. ഈ വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെട്ട് ഫർമാൻ ഖാന്റെ അറസ്റ്റ് താൽക്കാലികമായി […]
Read more

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുല്‍ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നല്‍കികൊണ്ടുള്ള വിധി വന്നത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ അന്വേഷണവുമായി സഹകരിക്കാത്തിനാല്‍ രണ്ടു ദിവസത്തെ കസ്റ്റി വേണമെന്ന് പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 […]
Read more

രണ്ടു കോടതികളിൽ ജാമ്യഹർജിയുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: അതിജീവിതയെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചതിന് സൈബർ പോലീസ് എടുത്തിരുന്ന കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യ ഹർജി ഫയൽചെയ്ത് രാഹുൽ ഈശ്വർ. രണ്ട് അഭിഭാഷകർ വഴിയാണ് രണ്ടിടത്ത് ഹർജി നൽകിയത്. ഇതു നിയമലംഘനമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഹർജി കേൾക്കുന്നത് മാറ്റിെവച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് ജാമ്യ ഹർജിയിലെ വാദം മാറ്റിെവച്ചത്. ജില്ലാ കോടതിയിൽ ഫയൽചെയ്ത ജാമ്യ ഹർജി പിൻവലിച്ച് രേഖകൾ […]
Read more

ചോദ്യം ചെയ്യലിന് ഹാജരാകണം; ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്

കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്. കൊച്ചി സെൻട്രൽ പോലീസ് ആണ് നോട്ടീസ് നൽകിയത്. 14 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശമുണ്ട്. ബിഎൻഎസ് 79, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്.ഹണി റോസിൻ്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ പോലീസ് കഴമ്പില്ലാത്ത കാര്യത്തിലാണ് കേസ് എടുത്തതെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. നിയമം ദുരുപയോഗം ചെയ്യുകയാണെന്നും, ഹണി റോസിനോട് ബഹുമാനത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളു. ഹണി റോസിനെതിരെ മാനനഷ്ടത്തിന് […]
Read more

ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍മുന്നില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. രാഹുല്‍ ഈശ്വറിനെതിരായി ഹണി റോസ് നല്‍കിയ പുതിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസാണ് […]
Read more

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുത്: ഹെെക്കോടതി

കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നല്‍കിയ പരാതിയില്‍ ആയിരുന്നു രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നത്. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പെടുത്തിയത് സംബന്ധിച്ചായിരുന്നു പരാമര്‍ശം. പരാതിക്കാരി അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി.
Read more

ലൈംഗികാധിക്ഷേപ കേസ്: രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ഹണി റോസ് നല്‍കിയ പരാതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായേക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂര്‍ ലൈംഗികാധിക്ഷേപം […]
Read more

ഹണി റോസിന്റെ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പൊലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. രാഹുല്‍ […]
Read more

രാഹുലിനെതിരായ പരാതിയിൽ ഹണി റോസിന് തെറ്റുപറ്റിയോ…?

ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്‍റെ പരാതി പൊതുസമൂഹത്തിൽ സൃഷ്ടിച്ച ചലനം ചെറുതൊന്നുമല്ല. ഹണി റോസ് ഉൾപ്പെടെയുള്ള സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരിടുന്ന ലൈംഗിക വൈകൃത കമന്റുകൾക്ക് ഒരു പരിധിവരെ അറുതി വരുത്തുവാൻ ഹണിയുടെ നിയമ പോരാട്ടങ്ങൾക്ക് കഴിഞ്ഞു. വലിയ പിന്തുണയാണ് പൊതുസമൂഹം ഹണിക്ക് നൽകിയത്. എന്നാൽ രാഹുൽ ഈശ്വറിനെതിരായ ഹണിയുടെ പരാതി പാളിയെന്നാണ് സൂചന. സാമൂഹിക നിരീക്ഷകനായ രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകിയ ഹണി റോസിൻ്റെ നിലപാട് പൊതു സമൂഹത്തിനിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണമായിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer