Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണം: രാഹുൽ ഈശ്വർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കാനിരിക്കെ, പുരുഷന്മാർക്കും സമാന ആനുകൂല്യങ്ങൾ വേണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിനെതിരെ തനിക്ക് എതിര്‍പ്പില്ലെന്നും, എന്നാൽ പുരുഷന്മാർക്കും ഏതെങ്കിലും തരത്തിലുള്ള സൗജന്യങ്ങളോ ആനുകൂല്യങ്ങളോ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ബസ് തടയൽ പോലുള്ള പ്രതിഷേധങ്ങൾ ശരിയല്ലെന്നും അത്തരം നടപടികൾ നിയമത്തെയും കെഎസ്ആർടിസിയെയും അപമാനിക്കുന്നതാണെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. ഇത്തരം തീവ്രനിലപാടുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, ജൂൺ 15ന് സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവും ബസ് തടയലും നടത്തുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റിന്റെ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ ബസ് തടയുന്നതുപോലുള്ള നടപടികൾക്ക് പിന്തുണയില്ലെന്നും ഇത്തരം തീവ്ര പ്രതികരണങ്ങൾ ശരിയല്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

പുരുഷാവകാശങ്ങളെ കുറിച്ച് ഗൗരവമായ നിയമപരമായ ഇടപെടലുകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ‘അതിജീവിത’ എന്ന് വിളിക്കുന്നതുപോലെ പുരുഷനെ ‘ആരോപിതൻ’ എന്ന് മാത്രം വിളിക്കണം എന്നതും, പേരുകൾ വെളിപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുരുഷന്മാരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും, ഈ വിഷയത്തിൽ നിയമനിർമാണത്തിനായി എംഎൽഎമാരെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Advertisement
WhiteswanTV Footer