ബെംഗളൂരുവിന് സമീപം കെഎസ്ആർടിസി ബസിന് തീപിടിച്ചു
ബെംഗളൂരു: പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് ബെംഗളൂരുവിന് സമീപമുള്ള കെങ്കേരിയിൽ സംഭവം നടന്നത്. ബസിന്റെ മുൻഭാഗത്താണ് തീപിടിത്തമുണ്ടായത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ഉടൻ പുറത്തിറങ്ങി. അതിനാൽ അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Read more




