കോഴിക്കോട്: ദേശീയപാതയിൽ വൺവേ നിയമം തെറ്റിച്ച് കെഎസ്ആർടിസി ബസ്. ഇക്കഴിഞ്ഞ ഏപ്രിൽ 4നാണ് സംഭവം നടന്നത്. രാമനാട്ടുകര ഭാഗത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് ഓടിക്കുകയായിരുന്നു. ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതിനാൽ ബസ് വന്ന വഴിയിൽ തിരികെ ഓടിക്കേണ്ടിവന്നതാണെന്നും ജീവനക്കാർ വിശദീകരിച്ചു.






