കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കാത്തത് രോഗ വ്യാപനം ഇല്ലാത്തതിനാലെന്നും പ്രോട്ടോക്കോൾ പ്രകാരം പ്രതിരോധം തുടങ്ങിയെന്നും നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്തമാക്കി.
മൂന്ന് പേരുടെ റിസൾട്ട് നെഗറ്റീവാണ്. രോഗവ്യാപനം ഉണ്ടായിട്ടില്ല. രോഗലക്ഷണം ഉള്ളവർ ചികിത്സ തേടണം. സമ്പർക്ക പട്ടികയിലെ 11 പേർ മലപ്പുറം ജില്ലയിലുള്ളവരാണ്. ഒരാൾ കണ്ണൂർ ജില്ലയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതന്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ആരോഗ്യ നിലയിൽ മാറ്റമില്ല. കോഴിക്കോട് ആരോഗ്യ വകുപ്പിന് നല്ലൊരു ടീമുണ്ട്. ഏതെങ്കിലും ഒരാളുടെ അഭാവം കൊണ്ട് ഒരു വിഷയവും വരില്ലെന്നും മന്ത്രി അറിയിച്ചു.






