Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.

മിഥുനമാസം ഒന്നാം തീയതിയായ ജൂൺ 15ന് രാവിലെ 5 മണിക്കാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക. ശബരിമല, മാളികപ്പുറം, ഉപദേവതകൾ എന്നിവയുടെ അഷ്ടബന്ധ കലശ ചടങ്ങുകൾ ജൂൺ 15, 16, 17 തീയതികളിലായി നടക്കും.

മിഥുനമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് ക്ഷേത്രനട അടയ്ക്കും.

മിഥുനമാസ പൂജകൾക്കായി ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി ബുക്കിങ് നടത്താം. ദർശന സ്ലോട്ടുകൾ ശബരിമല ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകും.

Advertisement
WhiteswanTV Footer