Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Mangootathil

ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യം: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ക്രൈസ്തവരോടുള്ള ബിജെപിയുടെ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു ബിജെപിയുടെ ഈ പരാതിക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു ബിജെപിയുടെ സന്ദർശനത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചത് .ഇതാണ് പരാതിയിലേക്കും നയിച്ചത്. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു […]
Read more

പെരിയ: സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് തുറന്നുകാട്ടപ്പെട്ടത്: യൂത്ത്കോൺഗ്രസ്‌

തിരുവനന്തപുരം: പെരിയ കൊലക്കേസിലെ വിധിയോടെ തുറന്നുകാട്ടപ്പെട്ടത് സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കൊലപാതകം നടന്നപ്പോൾ മുതൽ സിപിഎം ആവർത്തിച്ച് പങ്കില്ലെന്ന നിലപാടാണ് പറഞ്ഞിരുന്നത്. അത്തരം വാദങ്ങളെ പൊളിഞ്ഞുകൊണ്ടാണ് ഇന്നത്തെ വിധി പുറത്തേക്ക് വന്നത്. ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊലയാളികളെ സംരക്ഷിക്കുവാൻ സിപിഎം ഏതറ്റം വരെയും പോയി. അതെല്ലാം ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്നുവീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. ചില […]
Read more

അതൃപ്തി പരസ്യമാക്കി നേതാക്കള്‍, കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പരസ്യപ്പോര് കടുക്കുന്നു. യുവ നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയും ഐക്യത്തോടെ പാര്‍ട്ടിയെ നയിക്കുന്നതിലെ പരാജയവുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ അവഗണിച്ചെന്നാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ പരിഭവം. നേതൃത്വത്തിന്റെ നിലപാടിലുള്ള അതൃപ്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ചാണ്ടി. പ്രചരണരംഗത്ത് മറ്റെല്ലാവര്‍ക്കും ചുമതല കൊടുത്തെന്നും തനിക്ക് ചുമതല നല്‍കാതെ ഒഴിവാക്കിയെന്നുമാണ് ചാണ്ടി […]
Read more

‘പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല,; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ചാണ്ടി ഉമ്മന്‍. താന്‍ ഒഴികെ എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. അതൃപ്തി അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മന്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ത്രികോണ മത്സരം അരങ്ങേറിയ പാലക്കാട് നിന്നും 18,724 ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയം സ്വന്തമാക്കിയത്. ഷാഫിക്ക് പകരക്കാരനായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനായി. ചേലക്കരയില്‍ യുഡിഎഫ് […]
Read more

പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നാളെ വിധിയെഴുതും. ഇന്ന് നിശബ്‌ദ പ്രചാരണം. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തി ആളുകളെ കാണുക എന്നതാണ് മൂന്ന് സ്ഥാനാർത്ഥികളുടെയും ലക്ഷ്യം. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് പി സരിന്റെ ലക്ഷ്യം. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക […]
Read more

പാലക്കാട് ഇന്ന് കൊട്ടിക്കലാശം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണചൂടിൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി […]
Read more

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം പത്തനംതിട്ട ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന […]
Read more

പാലക്കാട് പെട്ടി വിവാദം അടഞ്ഞ അധ്യായമല്ല: എം വി ഗോവിന്ദന്‍

പാലക്കാട് പെട്ടി വിവാദം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല, തന്റേതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു ബാഗിന് പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല സിപിഐഎം. പെട്ടി വിവാദം യാദൃശ്ചികമായി വന്ന പ്രശ്നമാണ് ഉപേക്ഷിക്കേണ്ട കാര്യമില്ല. സംഭവത്തില്‍ കാര്യക്ഷമായ അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് ഇനിയും തുടരും. ഒപ്പം പെട്ടി വിവാദവും സജീവ ചര്‍ച്ചയാക്കുമെന്ന് സിപിഐഎം സംസ്ഥാന […]
Read more

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനും യുഡിഎഫ് ക്യാമ്പിനും അപ്രതീക്ഷിത തിരിച്ചടി

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്നേറുന്നതിനിടെ കോണ്‍ഗ്രസിനും യുഡിഎഫ് ക്യാമ്പിനും അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത് വന്നതാണ് കാരണം. കെ മുരളീധരനെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്തിലെ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും ഏറെ മുന്നേയാണ് കത്തെഴുതിയത്. അതിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി ശുപാര്‍ശ പ്രകാരം ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥിയെ […]
Read more

Recent News

Advertisement
WhiteswanTV Footer