Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rain

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവം; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകൾ തുറക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര […]
Read more

ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഒരു ഇടവേളക്ക് ശേഷം വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് കണക്കുകൂട്ടൽ. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര […]
Read more

അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര […]
Read more

കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മറ്റന്നാൾ കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 11ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ജൂൺ 12ന് ജില്ലകളിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മെയ് 24 മുതൽ 31 വരെയുള്ള ഏഴ് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് […]
Read more

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാ​ഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടാണ് […]
Read more

വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.എന്നാൽ ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും. ചൊവ്വാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകൾക്കാണ് നിർദ്ദേശം. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് […]
Read more

കർണാടകയിൽ മഴക്കെടുതി രൂക്ഷം; 71 പേർ മരിച്ചെന്ന് മുഖ്യമന്ത്രി

കർണാടകയിൽ മഴക്കെടുതി രൂക്ഷം. മൺസൂണിന് മുൻപുണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്താകെ 71 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഏപ്രിൽ മുതലുണ്ടായ കണക്കാണ് ഇത്. കഴിഞ്ഞ 125 വർഷത്തിനിടെ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന മഴയാണ് ഈ വർഷം സംസ്ഥാനത്ത് ലഭിച്ചത്. സാധാരണയായി മെയ് മാസത്തിൽ സംസ്ഥാനത്ത് ലഭിക്കുക 74 മില്ലിമീറ്റർ മഴയാണ്. പക്ഷേ, ഈ വർഷം ഇത് 219 സെൻ്റിമീറ്ററാണ്. സാധാരണ മഴയെക്കാൾ 197 മടങ്ങ് കൂടുതൽ. മാർച്ച് മാസത്തിലെ പ്രീ മൺസൂൺ […]
Read more

സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി തിരുവനന്തപുരം: കനത്ത മഴ തുടരന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലകളിലെ കളക്ടമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇടുക്കി, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്.
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ചും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ള റെഡ് അലർട്ടിൽ മാറ്റം ഇല്ല. സംസ്ഥാനത്തുടനീളം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴത്തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. […]
Read more

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു‌

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാണ്. 3,100ല​ധി​കം താ​മ​സ​ക്കാ​രോ​ട് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​യും ആ​ഞ്ഞ​ടി​ച്ച കാ​റ്റും കാ​ര​ണം വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. കു​ർ​ള, സി​യോ​ൺ, ദാ​ദ​ർ, പ​രേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ തെ​രു​വു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലെ ന​രി​മാ​ൻ പോ​യ​ന്‍റ് പ്ര​ദേ​ശ​ത്ത് 40 മി​ല്ലി​മീ​റ്റ​റും ഗ്രാ​ന്‍റ് റോ​ഡി​ൽ 36 മി​ല്ലി​മീ​റ്റ​റും കൊ​ളാ​ബ​യി​ൽ 31 മി​ല്ലി​മീ​റ്റ​റും ബൈ​ക്കു​ല്ല​യി​ൽ 21 […]
Read more

Recent News

Advertisement
WhiteswanTV Footer