Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rain

മഴ കനക്കുന്നു: മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും

മുംബൈ: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മുംബൈ, താനേ, പാല്‍ഗര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മുംബൈയിലേക്കുള്ള വിമാനങ്ങള്‍ വൈകിയേക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.12 ദിവസം നേരത്തെയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയത്. മുംബൈയില്‍ അപകടാവസ്ഥയിലുള്ള 96 കെട്ടിടങ്ങള്‍ കണ്ടെത്തിയെന്നും 3000ത്തിലേറെ ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. മുംബൈയില്‍ കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 […]
Read more

കനത്തമഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 2 അപകടം

എറണാകുളം: കനത്ത മഴയിൽ തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്. എറണാകുളത്ത് കാർ തല കീഴായ് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കളമശ്ശേരി അപ്പോളോ ജംഗ്ഷന് സമീപത്തെ മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന […]
Read more

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 6 മരണം

തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. . ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ്. സംസ്ഥാനത്തിതുവരെ കാലവര്‍ഷക്കെടുതിയില്‍ ആറുപേരാണ് മരിച്ചത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതതടസ്സവും അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും […]
Read more

കനത്ത മഴ; കണ്ണൂര്‍ മാടായിയില്‍ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം. കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു. മാടായി ഫെസ്റ്റിനായി മാടായിപ്പാറയില്‍ നിര്‍മിച്ചിരുന്ന പന്തലാണ് തകര്‍ന്നുവീണത്. കോഴിക്കോട് വടകര വില്ല്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് തെങ്ങ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുന്നുമ്മായിന്റെ വിട മീത്തല്‍ പവിത്രന്‍ ആണ് മരിച്ചത്. ഉരുള്‍പൊട്ടല്‍ ഭീതിയെത്തുടര്‍ന്ന് വിലങ്ങാട് മഞ്ഞച്ചീളിയില്‍നിന്നും 9 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
Read more

സംസ്ഥാനത്ത് കനത്ത മഴ;കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് കൃ​ഷി​വ​കു​പ്പ്. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​താ​ശ്വാ​സ​വും അ​ടി​യ​ന്ത​ര സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പ് എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.
Read more

മഴയ്ക്ക് ഇന്നും ശമനമില്ല ; ജാഗ്രത പാലിക്കണം മുന്നറിയിപ്പ് നല്‍കി മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമുണ്ടാകില്ലെന്ന് മന്ത്രി കെ രാജന്‍. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 85 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇന്നലെ കാറ്റ് വീശിയെന്ന് മന്ത്രി അറിയിച്ചു. ആലുവ മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗങ്ങളില്‍ ഇപ്പോള്‍ കാറ്റിന്റെ വേഗത കാണിക്കുന്നുണ്ട്. ദിശ മാറാനുള്ള സാധ്യത ഉണ്ടെന്ന് മന്ത്രി അറിയിച്ചു. മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. […]
Read more

കാലവര്‍ഷം കനക്കും;ഭൂതത്താന്‍കെട്ട് ബാരേജ് ഷട്ടറുകള്‍ ഇന്ന് തുറക്കും

കൊച്ചി: കാലാവര്‍ഷം ആരംഭിച്ചതിനാല്‍ ഭൂതത്താന്‍കെട്ട് ബാരേജ് ഷട്ടറുകള്‍ ഇന്ന് തുറക്കും. ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തി പെരിയാര്‍ നദിയിലേയ്ക്ക് വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. പെരിയാറിന്റെ ഇരു കരയില്‍ ഉള്ളവരും മറ്റ് ആവശ്യങ്ങള്‍ക്കായി നദിയില്‍നിന്ന് ഇറങ്ങുന്നവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതീവ ജാഗ്രത നിര്‍ദേശമാണുള്ളത്. മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെയാണിത്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ […]
Read more

കനത്ത മഴയിൽ മുങ്ങി കേരളം; സംസ്ഥാനത്ത് വൻ നാശനഷ്ടം

തിരുവനന്തപുരം: കാലവർഷത്തിന്റെ വരവിനു മുന്നോടിയായി കേരളത്തിൽ അങ്ങോളമിങ്ങോളം തകർത്ത് പെയ്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം. സാധാരണയിലും എട്ട് ദിവസം മുന്നേ കാലവർഷം കേരളത്തിലെത്തിയതോടെ മഴ ശക്തമായി. ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകിവീണ് അപകടങ്ങളുണ്ടായി. ഇന്നലെ വൈകുന്നേരത്തോടെ തൃശ്ശൂരിൽ ശക്തമായ മഴയും കാറ്റും ഉണ്ടായി. കോർപ്പറേഷനു മുന്നിൽ റോഡിലേക്ക് ഇരുമ്പ് മേൽക്കൂര മറിഞ്ഞുവീണു. ഇതോടെ തൃശ്ശൂർ മുൻസിപ്പൽ സ്റ്റാൻഡിനു മുന്നിൽ ഗതാഗതം സ്തംഭിച്ചു. ആലപ്പുഴ എടത്വയിൽ കനത്ത മഴയിൽ മരം വീണ് വീട് തകർന്നു. […]
Read more

സംസ്ഥാനത്ത് കനത്ത മഴ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മഴകനക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ഇന്ന് ചേരും മന്ത്രി കെ രാജനാണ് അവലോകനയോഗത്തിന് മേല്‍നോട്ടംവഹിക്കുക. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം മന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന ലഭിക്കുകയാണെന്നും […]
Read more

കാലവർഷം എത്തിയതിനു പിന്നാലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം എത്തിയതിനു പിന്നാലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി നിലനിന്ന ചക്രവാതചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer