Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Karnataka

വാൽമീകി അഴിമതി കേസ്; കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

ബെംഗളൂരു: വാൽമീകി കോർപ്പറേഷൻ അഴിമതി കേസിൽ ആരോപണവിധേയനായ കർണാടക സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. ഇഡി കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ രാജി. കേസിൽ വീണ്ടും മന്ത്രിയായി നാഗേന്ദ്രയെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ നാഗേന്ദ്രയ്ക്കെതിരെ സിബിഐയും നടപടികൾ ശക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഗവർണറെ സമീപിച്ചിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് നാഗേന്ദ്ര രാജിവച്ചത്. 2024 ജൂണിൽ വാൽമീകി കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടർന്ന് നാഗേന്ദ്ര മന്ത്രിസ്ഥാനം […]
Read more

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ; തെരഞ്ഞെടുപ്പിൽ ഇനി ഇല്ല

കർണ്ണാടക: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിൽ 79 വയസായതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തനിക്ക് 82 വയസാകുമെന്നും, അതിനാൽ മത്സരരംഗത്തുണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കില്ലെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം ഇന്ന് മലിനമായിരിക്കുകയാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും സിദ്ധരാമയ്യ […]
Read more

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍

ബെംഗളൂരു: കേരളത്തിലടക്കം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലുവിനെ കാബിനറ്റ് റാങ്ക് മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍. ഇക്കാര്യം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി പുറത്തിറക്കി. മുൻപ് സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ച കനഗോലു, 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വലിയ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു. മക്കിൻസി ആഗോള കൺസൾട്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവം ഉളള കനഗോലു, പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസൻസ് ഫോർ അക്കൗണ്ടഡബിൾ ഗവേണൻസ് ടീമിലെ അംഗമായാണ് രാഷ്ട്രീയ […]
Read more

അനുനയനീക്കങ്ങൾ ഫലം കണ്ടു; കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

ബെംഗളൂരു: കർണാടകയിൽ മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി തന്റെ രാജി പിൻവലിച്ച് മന്ത്രിസ്ഥാനം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. ചില തെറ്റിദ്ധാരണകളെ തുടർന്ന് രാജി വെച്ചിരുന്നെങ്കിലും, പാർട്ടിയുടെ സ്വത്തായ രാമലിംഗ റെഡ്ഡി പിന്നീട് വീണ്ടും മന്ത്രിയായി തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ്, ആഗ്രഹിച്ച വകുപ്പു ലഭിക്കാതിരുന്നതിന്റെ പ്രതിഷേധത്തിലാണ് രാമലിംഗ റെഡ്ഡി രാജി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സന്നിഹിതനായി ഡി. കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി നടത്തിയ […]
Read more

കർണാടകയിൽ മഴക്കെടുതി; മേൽക്കൂര തകർന്നുവീണ് നാല് പേർ മരിച്ചു

കർണാടക: കർണാടകയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിജയപുര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് അപകടത്തിന് കാരണമായത്. വിജയപുര സ്വദേശികളായ ഗുരുനാഥ് ബാഡിഗർ (35), ഭാര്യ ജ്യോതി ബാഡിഗർ (28), മക്കളായ കലമ്മ, കീർത്തി എന്നിവരാണ് മരിച്ചത്. വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുടുംബം താൽക്കാലികമായി വാടകവീട്ടിലേക്ക് മാറിയിരുന്നു. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മേൽക്കൂര തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലുപേരും സംഭവസ്ഥലത്ത് […]
Read more

മേയ് 20 മുതൽ കർണാടകയിൽ അനിശ്ചിതകാല ബസ് സമരം

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഈ മാസം 20-ന് രാവിലെ 6 മണിമുതലാണ് സമരം ആരംഭിക്കുക. 25 ശതമാനം വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ തള്ളിയതിനെ തുടർന്നാണ് സമരം നടത്താൻ തീരുമാനിച്ചത്. ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സർക്കാർ ഏഴ് ശതമാനം വേതന വർധന മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ജീവനക്കാർ അംഗീകരിച്ചിട്ടില്ല. കർണാടക ആർ.ടി.സി. ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ട്രാൻസ്പോർട്ട് […]
Read more

ഒരാഴ്ചക്കിടെ 44 മയിലുകൾ ചത്തു; കർണാടകത്തിലെ 33 ഗ്രാമങ്ങൾ ജാഗ്രതയിൽ

തുംകൂരു: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവമാണ് ആശങ്കയ്ക്ക് ഇടയായത്. തുംകൂരു താലൂക്കിലെ ബൊമ്മനഹള്ളി, മച്ചേനഹള്ളി പ്രദേശങ്ങളിൽ ഏപ്രിൽ 16 മുതൽ 24 വരെ മയിലുകൾ ചത്തിരുന്നു. ആദ്യം കടുത്ത ചൂടാണ് കാരണം എന്ന് കരുതിയെങ്കിലും ലബോറട്ടറി പരിശോധനയിൽ എച്ച്5എൻ1 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന 33 ഗ്രാമങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മേഖലയിൽ അണുനാശിനി സ്പ്രേ ചെയ്യാനും […]
Read more

കർണാടകയിൽ തിബത്തൻ സന്യാസി കൊല്ലപ്പെട്ട നിലയിൽ

കർണാടക: ഉത്തര കന്നട ജില്ലയിലെ മുണ്ട്ഗോഡ് തിബത്തൻ കോളനിയിൽ നിന്നുള്ള സന്യാസി താഷി ധോണ്ടുപ് (39) ധാർവാഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധാർവാഡ് നഗരപരിസരത്തെ പാതയോരത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹത്തിൽ മുഖഭാഗത്ത് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യം സംഭവത്തെ വാഹനാപകടമെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലേന്ന് രാത്രി മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതികളെ […]
Read more

ഹാസനിൽ അടിമവേല; 18 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി

കർണാടക: കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമവേലയ്ക്ക് ഇരയാക്കിയിരുന്ന 18 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. കാസർകോട് പുത്തിഗെ സ്വദേശി ഉദയനും കൊല്ലം സ്വദേശി അനിൽ കുമാറും ഉൾപ്പെടെ നിരവധി പേരാണ് മോചിതരായത്. കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ഇവിടെ നിന്നു രക്ഷപ്പെട്ട കർണാടക സ്വദേശി ഈരണ്ണ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഈരണ്ണയുടെ മാതാവിന്റെ പരാതിയോടെയാണ് പൊലീസ് ഇടപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിയിട്ട നിലയിൽ തൊഴിലാളികളെ കണ്ടെത്തുകയും ഉടൻ […]
Read more

ശ്രീനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ്

കർണാടക: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ കേസിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി കർണാടക പൊലീസ്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയെന്ന സാധ്യത നിലവിൽ ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ശ്രീനന്ദ കാലുതെന്നി വീണതോ അല്ലെങ്കിൽ സ്വമേധയാ ചാടിയതോ ആകാമെന്നാണു പൊലീസ് വിലയിരുത്തൽ. സംഭവസ്ഥലത്തെ സാഹചര്യങ്ങളും നടത്തിയ പരിശോധനകളും ഈ നിഗമനത്തിന് പിന്തുണയാകുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിശദമായ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer