Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rajbhavan

രാജ്ഭവൻ ഇനി ലോക്ഭവൻ; കേരളത്തിൽ തിങ്കളാഴ്ച പേരുമാറും

തിരുവനന്തപുരം: രാജ്യത്തെ രാജ്ഭവനുകൾ ലോക്ഭവനുകളായി മാറുന്നു. കേരള രാജ്ഭവനും തിങ്കളാഴ്ച പുതിയ പേര് സ്വീകരിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഞായറാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും. 2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന്, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. മലയാളിയായ ആനന്ദ് ബോസ് ഗവർണറായിരിക്കുന്ന […]
Read more

ഓണം വാരാഘോഷം; ഗവര്‍ണറെ ക്ഷണിക്കാന്‍ രാജ്ഭവനില്‍ മന്ത്രിമാര്‍ നേരിട്ടെത്തി

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസുമാണ് രാജ്ഭവനില്‍ എത്തിയത്. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാര്‍ ഓണാഘോഷത്തിന് ക്ഷണിക്കാന്‍ നേരിട്ടെത്തിയത്. സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ 9 വരെയാണ് നടക്കുന്നത്. സെപ്റ്റംബര്‍ 9 ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്റെ ഉത്സവപതാക ഉയര്‍ത്തും. മീഡിയ സെന്ററിന്റെ […]
Read more

ആ‍‍ർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ: വി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച വിഷയത്തിൽ തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി. ആ‍‍ർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ എന്നും ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും മന്ത്രി പറഞ്ഞു. രാജ്ഭവനിൽ ഔദ്യോഗിക പരിപാടിയ്ക്ക് ആ‍ർഎസ്എസ് കൊടി പിടിച്ച വനിതയെ പ്രതിഷ്ഠിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഗവ‍ർണ‍ർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പ്രോട്ടോക്കോൾ എന്താണെന്ന് തനിക്ക് അറിയാമെന്നും ഭാരതാംബയെക്കുറിച്ച് അതിൽ പറയുന്നില്ല എന്നും […]
Read more

വീണ്ടും ഭാരതാംബ വിവാദം: പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി

രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ടിന്‍റെ സർട്ടിഫികറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനക്ക് നിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു.
Read more

ഭാരതാംബയുടെ ചിത്രത്തിന് എന്താണ് കുഴപ്പം? വിശദീകരണവുമായി രാജ്ഭവൻ

തിരുവനന്തപുരം: ലോക പാരിസ്ഥിതിക ദിനത്തോടനുബന്ധിച്ചു രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ. രാജ്ഭവനിൽ നടക്കുന്ന പരിപാടി എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് ഗവർണറാണ്. പരിപാടി ഇവിടെ നടത്തണമെന്ന് സർക്കാർ ഇങ്ങോട്ടാണ് ആവശ്യപ്പെട്ടതെന്ന് രാജ്ഭവൻ വിശദീകരിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ഇന്നലെ വൈകിട്ട് സർക്കാർ ആവശ്യപ്പെട്ടത്. എന്താണ് ചിത്രത്തിന് കുഴപ്പമെന്ന് രാജ്ഭവൻ ചോദിച്ചു. അതിന് സർക്കാർ മറുപടി നൽകിയില്ല എന്നും അതുകൊണ്ടാണ് ചിത്രം മാറ്റേണ്ട എന്ന് തീരുമാനിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു. രാജ്ഭവനിൽ […]
Read more

മന്ത്രിസഭയുടെ ശുപാർശമാത്രം പോരാ; തടവുപുള്ളികൾക്ക് ശിക്ഷയിളവ് നൽകുന്നതിന് മാർഗരേഖ തയ്യാറാക്കി രാജ്ഭവൻ

തടവുപുള്ളികൾക്ക് ശിക്ഷയിളവ് നൽകുന്നതിന് മന്ത്രിസഭയുടെ ശുപാർശമാത്രം അടിസ്ഥാനമാക്കുന്നതിനോട് വിയോജിച്ച് രാജ്ഭവൻ. ഇളവ് പരിഗണിക്കുന്നതിന് 12 ഇന മാർഗരേഖ രാജ്ഭവൻ തയ്യാറാക്കി. കൂടാതെ ശിക്ഷയിൽ ഇളവ് നൽകാൻ സർക്കാർ നൽകിയ അഞ്ചുപേരുടെ ഫയലുകളും രാജ്ഭവൻ തിരിച്ചയക്കുകയും ചെയ്തു. ഇതിൽ കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചനഫയലും ഉണ്ട്. രാജ്ഭവൻ നിർദേശിച്ച മാതൃകയിൽ ഇവരുടെ ശുപാർശ വീണ്ടും സർക്കാർ നൽകേണ്ടിവരും. ശിക്ഷയിളവുനൽകേണ്ട പ്രതി ചെയ്തകുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാകാലയളവിൽ എത്രവട്ടം പരോൾ ലഭിച്ചെന്നതിന്റെ വിശദാംശങ്ങൾ, ജയിലിലെ പെരുമാറ്റവുംമറ്റും പരിശോധിച്ച ജയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer