രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ: രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് കാരണമായതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാതാവ് സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. 1991ൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ […]
Read more