Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം’; ആവശ്യമുന്നയിച്ച് ശരദ് പവാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: എൻസിപി (എസ്പി) വിഭാഗത്തെ എൻഡിഎ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടെ മകൾ സുപ്രിയ സുലെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ശരദ് പവാർ. എൻഡിഎയെ പിന്തുണയ്ക്കുന്നതിനോ മുന്നണിയുടെ ഭാഗമാകുന്നതിനോ പകരമായി സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശരദ് പവാറിന്റെ ആവശ്യമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നിലവിൽ എൻഡിഎയുടെ ഭാഗമായ അജിത് പവാറിന്റെ എൻസിപിയുമായി ലയിച്ചോ അല്ലെങ്കിൽ മഹായുതി സഖ്യത്തിലെ നാലാമത്തെ ഘടകകക്ഷിയായോ ശരദ് പവാർ വിഭാഗത്തെ മുന്നണിയിലെത്തിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയിൽ എൻസിപി (എസ്പി)യുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.

ഇരു ബില്ലുകളെയും പാർലമെന്റിൽ അനുകൂലിക്കാൻ എൻസിപി (എസ്പി) തയ്യാറായേക്കുമെന്നാണ് സൂചന. ഇതിന് പകരമായാണ് സുപ്രിയ സുലെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നേരത്തെ ബിജെപിയും എൻസിപി (എസ്പി)യുമായി നടത്തിയ ചർച്ചകളിൽ സുപ്രിയ സുലെയ്ക്ക് പ്രധാനപ്പെട്ട കേന്ദ്ര കാബിനറ്റ് പദവി വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മന്ത്രിസ്ഥാനം വേണ്ടെന്നും പകരം മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി വേണമെന്നുമാണ് ശരദ് പവാർ ആവശ്യപ്പെട്ടതെന്നാണ് വിവരം.

മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിക്കുന്നതിനൊപ്പം മറ്റ് ചെറുപാർട്ടികളെ ഒരുമിപ്പിച്ച് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യിക്കാമെന്നും എൻസിപി (എസ്പി) വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ബിജെപിയോട് അതൃപ്തിയുള്ള ചില കോൺഗ്രസ് എംപിമാരെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാമെന്നും പാർട്ടി നേതൃത്വം അറിയിച്ചതായാണ് സൂചന.

പുതിയ സഖ്യസാധ്യതകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും ശരദ് പവാർ അണിയറ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ബിജെപിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബിജെപിക്കെതിരായ പ്രതിഷേധ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ ജില്ലാ നേതാക്കൾക്ക് എൻസിപി (എസ്പി) നേതൃത്വം നിർദേശം നൽകിയതായും വിവരമുണ്ട്.

മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാറിന്റെ നേതൃത്വത്തിൽ വരൾച്ചയും കർഷകരുടെ പ്രശ്നങ്ങളും ഉയർത്തിക്കാട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളിൽനിന്ന് പിന്മാറാനാണ് നേതൃത്വത്തിന്റെ നിർദേശമെന്നാണ് റിപ്പോർട്ട്. ബിജെപിയുമായി ചർച്ചകൾ നടക്കുന്ന സമയത്ത് ഇത്തരം പ്രതിഷേധങ്ങൾ സഖ്യനീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനമെന്നും സൂചനയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix