കോക്രോച്ച് സമരത്തിനിടെ മോദിയെ കണ്ട് പവാർ; സ്ത്രീസംവരണ ബില്ലും മണ്ഡല പുനർനിർണയവും പാസ്സാകുമോ? മാസ്റ്റർ സ്ട്രോക്കിൽ ഞെട്ടി ഇൻഡ്യ സഖ്യം
കോക്രോച്ചുകളുടേയും യുവാക്കളുടേയും പ്രതിഷേധാഗ്നിയിൽ കത്തിയെരിയുന്ന രാജ്യതലസ്ഥാനത്ത് അധികം ചർച്ച ചെയ്യപ്പെടാതെ മറ്റ് ചില നിർണായക നീക്കങ്ങളും കൂടിക്കാഴ്ച്ചകളും നടക്കുന്നുണ്ട്. മാധ്യമങ്ങളെല്ലാം പ്രക്ഷോഭകർക്ക് പിന്നാലെ പോകുന്നു, പ്രതിപക്ഷം പാർലമെന്റിൽ സർക്കാരിനെതിരെ പ്ലാക്കാർഡുകളുമായി മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളുമായി സജീവമാണ്. അതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു നിർണ്ണായക കൂടിക്കാഴ്ച ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ ഉലയ്ക്കാൻ പാകത്തിലുള്ളതാണ്. സ്ത്രീ സംവരണ ബില്ലിന്റെ നടപ്പാക്കലും മണ്ഡല പുനർനിർണ്ണയ ബില്ലും മുന്നിൽനിൽക്കെ, പാർലമെന്റിൽ ബി.ജെ.പി സർക്കാർ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമോ എന്ന […]
Read more