Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകുമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ: ശരദ് പവാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് ശരദ് പവാർ. തീരുമാനം എൻസിപിയുടേതാണെന്നും പവാർ കുടുംബത്തോട് ഇക്കാര്യം ചർച്ച ചെയ്‌തിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു. അജിത് പവാറിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിന്ന് മാറ്റിനിർത്തിയോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

‘സത്യപ്രതിജ്ഞയെക്കുറിച്ച് ഒന്നുമറിയില്ല. വിഷയത്തിൽ എനിക്കൊരു ധാരണയുമില്ല. വാർത്തകളിലൂടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞത്’ – ശരദ് പവാർ പറഞ്ഞു. അതേസമയം, എൻസിപി ലയനം സംബന്ധിച്ച് അജിത് പവാറുമായി ചർച്ചകൾ നടന്നിരുന്നെന്നും ശരദ് പവാർ വെളിപ്പെടുത്തി. കഴിഞ്ഞ നാലുമാസമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഫെബ്രുവരി 12ന് ലയനം നടക്കണമെന്നായിരുന്നു അജിത് പവാറിന്റെ നിലപാടെന്നും ശരദ് പവാർ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer