Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NCP

മന്ത്രിമാറ്റ ചര്‍ച്ച: തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്ന എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി. മന്ത്രിമാറ്റത്തിലെ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് തോമസ് കെ തോമസ് എംഎല്‍എ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്. എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചു എന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിയാകാന്‍ താന്‍ ഓടി നടക്കുന്നു എന്നാണ് മാധ്യമങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതെന്നും എന്നാല്‍ അങ്ങനെയല്ല […]
Read more

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം: പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ജാര്‍ഖണ്ഡ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ന് കലാശക്കൊട്ട്. വൈകീട്ട് ആറോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ചു കൊണ്ട് കൊട്ടിക്കലാശം നടക്കുന്നത്. ഒറ്റഘട്ടത്തിലായി നവംബര്‍ 20ന് 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര വിധി തേടുന്നത്. രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ്. 81 സീറ്റുകളിലേക്കാണ് ജാര്‍ഖണ്ഡ് വിധി തേടുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും വിഭജിച്ച വിമത നേതാക്കളായ അജിത് പവാറും ഏക്നാഥ് ഷിന്‍ഡെയും മത്സരരംഗത്തുണ്ട്. വിഭജിച്ചാല്‍ നശിക്കും എന്നര്‍ത്ഥം വരുന്ന ‘ബാത്തേംഗേ തോ കാട്ടേംഗെ’ എന്ന മുദ്രാവാക്യമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി […]
Read more

എന്‍സിപിയിലെ കോഴ ആരോപണം: തോമസ് കെ തോമസിന് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചീറ്റ്

തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയാണെന്ന് തോമസ് കെ തോമസ് കമ്മീഷന് മൊഴി നല്‍കിയിരുന്നു . തോമസ് കെ തോമസിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും. എന്‍ഡിഎ കക്ഷിയായ അജിത് പവാര്‍ വിഭാഗത്തിലേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്, എന്‍സിപി, ഉദ്ധവ് 85 വീതം സീറ്റുകളില്‍

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇന്നലെ പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായി മുന്നണിയിലെ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍) ശിവസേന (ഉദ്ധവ്) പാര്‍ട്ടികള്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. എസ്പി, സിപിഎം, പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിവര്‍ക്കായി 15 സീറ്റുകള്‍ നീക്കിവയ്ക്കും. ശേഷിക്കുന്ന 18 സീറ്റുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ്, ശരദ് പവാര്‍, ഉദ്ധവ് വിഭാഗങ്ങള്‍ തന്നെ വീതിച്ചെടുക്കും. മുംബൈ, നാസിക്, വിദര്‍ഭ മേഖലകളിലെ […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാവികാസ് അഘാഡി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി പൂര്‍ത്തിയാക്കി. ധാരണ പ്രകാരം കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും. ഉദ്ധവ് വിഭാഗം ശിവസേന 95 ഉം ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി 84 ഉം സീറ്റുകളില്‍ ജനവിധി തേടും. സഖ്യത്തിലെ ചെറുകക്ഷികള്‍ക്കായി നാല് സീറ്റാണ് നീക്കിവച്ചിട്ടുള്ളത്. ഒരുമാസമായി തുടര്‍ന്ന ചര്‍ച്ചകള്‍ക്കും നീണ്ട തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇന്നലെ ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരുമായി […]
Read more

എന്‍ സി പി മന്ത്രിയെ പാര്‍ട്ടി പിന്‍വലിക്കും

രാജേഷ് തില്ലങ്കേരി കേരളത്തിലെ എന്‍ സി പി പിളര്‍പ്പിലേക്കോ? പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുമെന്നാണ് വരുന്ന വാര്‍ത്തകള്‍. മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മന്ത്രി തര്‍ക്കം ഏറ്റവും രൂക്ഷമായതോടെ മറുവഴി തേടുകയാണ് ദേശീയ നേതൃത്വം. മന്ത്രിമാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വം എടുത്ത തീരുമാനം അട്ടിമറിച്ച് മന്ത്രി സ്ഥാനത്ത് തുടരുന്ന എ കെ ശശീന്ദ്രനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനുള്ള നീക്കമാണ് പവാര്‍ കൈക്കൊണ്ടിരിക്കുന്നത്. നാളെ നാഗ്പൂരില്‍ നടക്കുന്ന […]
Read more

എന്‍സിപിയില്‍ ഉടന്‍ മന്ത്രിമാറ്റമില്ല; എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ല. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മന്ത്രിമാറ്റം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ അറിയിക്കും. എന്‍സിപി മന്ത്രിമാറ്റ തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗണ്‍സില്‍ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്. അതേസമയം […]
Read more

എന്‍സിപിയിലെ മന്ത്രിമാറ്റം; സംസ്ഥാന നേത്യത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന ഘടകത്തിന് ഇന്ന് നിര്‍ണായക ദിനം. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കനക്കുന്നതിനിടെ സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. വൈകീട്ട് മൂന്നരയോടെയാണ് കൂടിക്കാഴ്ച. മന്ത്രിമാറ്റം ആവശ്യപ്പെട്ട് എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഈ ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് ഇന്നത്തെ കൂടിക്കാഴ്ച.രണ്ട് വര്‍ഷത്തെ കരാറിനെ […]
Read more

എന്‍ സി പിക്കെതിരെ സമരവുമായി സിപിഐഎം

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍ സി പി ഭരിക്കുന്ന വനംവകുപ്പിനെതിരെ സി പി എം പ്രതിഷേധവുമായി രംഗത്ത്.കാട്ടാനയാക്രമണവും വന്യമൃഗശല്യവും ജീവിതം ദുരുത പൂര്‍ണമായിട്ടും വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് അങ്കമാലി മേഖലയിലെ വനം വകുപ്പ് ഓഫീസിനെതിരെ സമരവുമായി സി പി എം രംഗത്തെത്തിയത്.സംസ്ഥാനത്തെ മലയോരമേഖല കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കയാണ്.വന്യമൃഗങ്ങളുടെ നിരന്തരമായ അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായ കര്‍ഷകരുടെ ഏക വരുമാനമാര്‍ഗമായ കൃഷിയിടങ്ങള്‍ നിരന്തരമായ നശിപ്പിക്കപ്പെടുകയും നിരവധി പേര്‍ […]
Read more

പി സി ചാക്കോ എന്ന കുമ്പിടി

രാജേഷ് തില്ലങ്കേരി എന്‍ സി പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റെങ്കിലും പി സി ചാക്കോ കേരളത്തിലെത്തുമ്പോള്‍ സംസ്ഥാന അധ്യക്ഷനായി മാറും. എന്‍ സി പിയില്‍ നേതൃത്വമാറ്റത്തിനായി പോരാട്ടം കടുത്തതോടെയാണ് ഒരേ സമയം സംസ്ഥാന അധ്യക്ഷന്റേയും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റേയും ചുമതലകള്‍ ഒരുമിച്ച് വഹിക്കാനുള്ള ഭാഗ്യം ചാക്കോ സാറിന് കൈവന്നത്. കോണ്‍ഗ്രസുമായി എന്‍ സി പി ( എസ് ) ലിയിക്കില്ലെന്നാണ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ഇപ്പോള്‍ സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ പവാര്‍ വിഭാഗം ലയിച്ചാല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix