Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എന്‍സിപിയിലെ മന്ത്രിമാറ്റം; സംസ്ഥാന നേത്യത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന ഘടകത്തിന് ഇന്ന് നിര്‍ണായക ദിനം. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കനക്കുന്നതിനിടെ സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. വൈകീട്ട് മൂന്നരയോടെയാണ് കൂടിക്കാഴ്ച.

മന്ത്രിമാറ്റം ആവശ്യപ്പെട്ട് എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഈ ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് ഇന്നത്തെ കൂടിക്കാഴ്ച.രണ്ട് വര്‍ഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാര്‍ട്ടി പറഞ്ഞാല്‍ ഒഴിയുമെന്നും എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എ കെ ശശീന്ദ്രന്‍.

താന്‍ മന്ത്രിയാകാന്‍ പോകുകയാണെന്ന് തോമസ് കെ തോമസ് നേരത്തെ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. അതേസമയം മന്ത്രിസ്ഥാന മാറ്റത്തെ അനുകൂലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ തിരിയാനാണ് പി സി ചാക്കോ വിഭാഗത്തിന്റെ തീരുമാനം. തോമസ് കെ തോമസ് മാത്രമല്ല പാര്‍ട്ടിയിലെ എല്ലാവരും മന്ത്രിയാകാന്‍ യോഗ്യരായ നേതാക്കളാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer