Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NCP

ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി രാജിവെച്ച് സമരമിരിക്കണം: എൻ എ മുഹമ്മദ്‌ കുട്ടി

തിരുവനന്തപുരം: അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനം രാജിവെച്ച് ആശാവർക്കർമാർ സമരമിരിക്കുന്ന പന്തലിലെത്തി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരത്തിന്റെ ഭാഗമാകണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ്‌ കുട്ടി. ആശാസമരത്തിന് എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് സമീപമുള്ള സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാ സമരം തീർക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ന്യായമായ ആവശ്യങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. വനിത കൂടിയായ വീണാ ജോർജിന് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് യാതൊന്നും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് […]
Read more

മന്ത്രി എ കെ ശശീന്ദ്രനേയും തോമസ് കെ തോമസിനേയും അയോഗ്യരാക്കും; നടപടികളുമായി എന്‍സിപിപാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇരുവര്‍ക്കും നോട്ടീസയച്ചു

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ എന്‍സിപി ആരംഭിച്ചു. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസയച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടിയാണ് നോട്ടീസയച്ചത്. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചിഹ്നത്തിലാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും വിരുദ്ധമായാണ് ഇരുവരും […]
Read more

എൻസിപി-എസിനെ നയിക്കുവാൻ തോമസ് കെ തോമസ്

വളരുംന്തോറും പിളരുന്ന ഒട്ടേറെ രാഷ്ട്രീയ പാർട്ടികളെ കേരളത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. വലിയ പാർട്ടികളിൽ ഉള്ളതിനേക്കാൾ പ്രശ്നങ്ങൾ ചെറിയ പല പാർട്ടികളിലും ഉണ്ട്. അത്തരത്തിൽ എപ്പോഴും പ്രശ്നങ്ങളാൽ സങ്കീർണ്ണമായ രാഷ്ട്രീയപാർട്ടിയാണ് എൻ സി പി എസ്. സമീപകാലത്ത് അവർക്കുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങളും സംഭവവികാസങ്ങളും പാർട്ടി യോഗങ്ങളിൽ കയ്യാങ്കളികളിൽ വരെ എത്തിയത് നമ്മൾ കണ്ടതാണ്. പ്രധാനമായും പി.സി ചാക്കോ സംസ്ഥാന പ്രസിഡണ്ടായി കടന്നുവന്നതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ ശക്തമാകുന്നത്. ഒരുപക്ഷേ എൻസിപിയുടെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കിയത് ചാക്കോ തന്നെയാണെന്ന് പറയാം. കോൺഗ്രസിൽ […]
Read more

തോമസ്എം കെ തോമസിന് എം എൽ എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്: വെള്ളാപ്പള്ളി നടേശൻ

എൻ സി പി സംസ്ഥാനധ്യക്ഷൻ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോമസ് കെ തോമസിന് എംഎൽഎ ആകാൻ യാതൊരു യോഗ്യതയിലെന്നും തോമസ് കെ തോമസ് പോഴൻ എംഎൽഎ ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . ചേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. കൂടാതെ കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി […]
Read more

എലത്തൂരിൽ അടുത്ത തവണ CPM എം മെഹബൂബ് സ്ഥാനാർഥി…?

ഇടതുമുന്നണിയുടെ ഭാഗമായ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ കൈവശമുള്ള മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലം. നിലവിൽ മന്ത്രിയായ എ കെ ശശീന്ദ്രനാണ് കഴിഞ്ഞ മൂന്നു തവണകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അണികളുടെ എണ്ണം കൊണ്ടോ, എൻസിപിയുടെ സംഘടനാ സംവിധാനം കണ്ടോ ഒന്നും ആയിരുന്നില്ല, മറിച്ച് മുന്നണി സമവാക്യങ്ങളുടെ പേരിലാണ് എലത്തൂർ ശശീന്ദ്രന് തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശശീന്ദ്രനും അവരുടെ പാർട്ടിക്കും സീറ്റ്‌ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കാലാകാലങ്ങളായി എലത്തൂരിലെ സിപിഎമ്മുകാർക്ക് മണ്ഡലം […]
Read more

തിരുവനന്തപുരത്ത് എന്‍.സി.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ തമ്മിലടി; കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു

തിരുവനന്തപുരം: എന്‍.സി.പി. ഓഫീസില്‍ തമ്മിലടിച്ച് നേതാക്കൾ. എന്‍.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ-ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ തമ്മിലടിച്ചത്. ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും സംഘര്‍ഷത്തില്‍ തകര്‍ത്തു.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ജില്ലാ പ്രസിഡന്റായി പി.സി. ചാക്കോ നിയമിച്ച ആര്‍. സതീഷ്‌കുമാറിന്റെയും മുന്‍ പ്രസിഡന്റ് ആറ്റുകാല്‍ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ അടുത്തിടെ ആറ്റുകാല്‍ അജിയെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ആര്‍. സതീഷ്‌കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. […]
Read more

എൻ സി പിയെ തീർത്തു; ഇനി ബിജെപിയിലേക്ക് ?

പി സി ചാക്കോ, കേരള രാഷ്ട്രീയം കണ്ട ഏറ്റവും സമര്‍ത്ഥനായ സര്‍ക്കസ് കളിക്കാരന്‍. ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ മറുകണ്ടം ചാടുകയും അധികാര രാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനാവുകയും ചെയ്യുകയെന്നത് ചാക്കോയ്ക്ക് വളരെ ഈസീ… കോണ്‍ഗ്രസുകാരനായാണ് തുടക്കം. കേരളത്തില്‍ നിന്നും വളര്‍ന്ന് പന്തലിച്ച പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും ആദ്യം വെളിയിലേക്ക് ചാടുന്നത് ശരത്പവാറിനൊപ്പമായിരുന്നു. അന്നും ഇന്നും ശരത് പവാറിനോട് അടുത്തു നിന്നതാണ് പി സി ചാക്കോയുടെ രാഷ്ട്രീയം. കേരളത്തില്‍ മന്ത്രിയായും, കേന്ദ്രത്തില്‍ എം പിയായും കിട്ടിയ […]
Read more

2025 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് അജിത് പവാർ

2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് എൻസിപി. 11 പേരടങ്ങുന്ന പട്ടികയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെ ബദ്‌ലിയിൽ മുലായം സിംഗ്, ചാന്ദ്‌നി ചൗക്കിൽ ഖാലിദ് ഉർ റഹ്മാൻ, ബുരാരിയിൽ രത്തൻ ത്യാഗി, ബല്ലി മാരനിൽ മുഹമ്മദ് ഹാരുൺ, ഛത്തർപൂരിൽ നരേന്ദർ തൻവർ , ഓഖ്‌ലയിൽ നിന്ന് ഇമ്രാൻ സൈഫി, മംഗോൽപുരിയിൽ നിന്ന് ഖേം ചന്ദ്, ലക്ഷ്മി നഗറിൽ നിന്ന് നമഹ, സീമാപുരിയിൽ നിന്ന് രാജേഷ് ലോഹ്യ, ഗോകുൽപുരിയിൽ നിന്ന് […]
Read more

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് തോമസ് കെ തോമസ്

ആലപ്പുഴ: തനിക്ക് മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി എസ് നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നാണ് എംഎല്‍എ പറയുന്നത്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോള്‍സ് മോര്‍ത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ഇപ്പോഴും ഇടപെടലുകൾ നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് […]
Read more

എൻസിപി മന്ത്രി മാറ്റം: സിപിഐഎമ്മിന് എതിര്‍പ്പ്

രാജേഷ് തില്ലങ്കേരി വനംമന്ത്രി എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കും സി പി ഐ എം നേതൃത്വത്തിനും കടുത്ത അതൃപ്തി. മന്ത്രിമാറ്റചര്‍ച്ചകളും വിവാദങ്ങളും മന്ത്രിസഭയ്ക്ക് ആകമാനം ദുഷ്‌പ്പേരുണ്ടാക്കുകയാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി എന്‍ സി പിയില്‍ മന്ത്രിമാറ്റ ചര്‍ച്ചകള്‍ വലിയവിവാദമായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് എല്‍ ഡി എഫിനെ പ്രതിരോധത്തിലാക്കുകയാണെന്നുമാണ് സി പി ഐ എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിമാറ്റ വിഷയത്തില്‍ സി പി ഐ എം ദേശീയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix