Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാനകളെ തുരത്തുന്നതിൽ പ്രതിഷേധം; കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ രാജിവച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഹാസൻ ജില്ലയിൽ നിന്നുള്ള കാട്ടാനകളെ സ്വന്തം മണ്ഡലമായ മൂഡിഗെരെയിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ രാജിവച്ചു. ജനപ്രതിനിധികളുമായി ആലോചിക്കാതെ വനംവകുപ്പ് ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി.

സ്പീക്കർ ജി.എസ്. പാട്ടീൽ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിക്കാണ് നയന രാജിക്കത്ത് കൈമാറിയത്. വിധാൻ സൗധയിലെ സ്പീക്കറുടെ ഓഫീസിലെത്തിയാണ് കത്ത് നൽകിയത്. മണ്ഡലത്തിലെ ജനങ്ങളുടെ ജീവനും ഉപജീവനമാർഗവും അപകടത്തിലാകുന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരാനാകില്ലെന്ന് നയന വ്യക്തമാക്കി.

രാജിക്കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച അവർ, തന്നോട് ആലോചിക്കാതെ തത്കോൾ റിസർവ് വനമേഖലയിലേക്ക് ആനകളെ തുരത്താനുള്ള തീരുമാനത്തിൽ വേദനയും നിരാശയുമുണ്ടെന്നും പറഞ്ഞു. നവംബർ 22ന് നടത്തിയ വാർത്താസമ്മേളനത്തിൽ 24 മണിക്കൂറിനുള്ളിൽ ആനകളെ മണ്ഡലത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, കോൺഗ്രസ് എംഎൽഎമാർ ആരും യഥാർഥത്തിൽ രാജിവെക്കില്ലെന്ന് മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.ടി. രവി പരിഹസിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെയാണ് വനംവകുപ്പ് നടപടി ആരംഭിച്ചത്. ബേലൂർ, സകലേഷ്പൂർ താലൂക്കുകളിൽ നിന്ന് ആനകളെ തുരത്താനായിരുന്നു നീക്കം. ആനകളെ ഭദ്ര കടുവ സങ്കേതത്തിലേക്ക് മാറ്റാൻ ഹാസൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എം. ശിവലിംഗെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

എന്നാൽ, ഈ തീരുമാനത്തെ എതിർത്ത് ചിക്കമഗളൂരു ജില്ലയിലെ നാല് എംഎൽഎമാർ വനംമന്ത്രിക്ക് രേഖാമൂലം നിവേദനം നൽകിയിരുന്നു. ആനകളെ മൂഡിഗെരെയിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ രാഷ്ട്രീയ വിവാദമായിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix