കാട്ടാനകളെ തുരത്തുന്നതിൽ പ്രതിഷേധം; കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ രാജിവച്ചു
ബെംഗളൂരു: ഹാസൻ ജില്ലയിൽ നിന്നുള്ള കാട്ടാനകളെ സ്വന്തം മണ്ഡലമായ മൂഡിഗെരെയിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ രാജിവച്ചു. ജനപ്രതിനിധികളുമായി ആലോചിക്കാതെ വനംവകുപ്പ് ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. സ്പീക്കർ ജി.എസ്. പാട്ടീൽ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിക്കാണ് നയന രാജിക്കത്ത് കൈമാറിയത്. വിധാൻ സൗധയിലെ സ്പീക്കറുടെ ഓഫീസിലെത്തിയാണ് കത്ത് നൽകിയത്. മണ്ഡലത്തിലെ ജനങ്ങളുടെ ജീവനും ഉപജീവനമാർഗവും അപകടത്തിലാകുന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരാനാകില്ലെന്ന് നയന വ്യക്തമാക്കി. രാജിക്കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച […]
Read more