Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃഷയുടെ പേരിലുള്ള സംഘടന; രൂപീകരിച്ചത് താരത്തിന്റെ അനുമതിയില്ലാതെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ് നടി തൃഷയുടെ മുൻകൂർ അനുമതിയില്ലാതെയാണ് താരത്തിന്റെ പേരിൽ ആരാധക സംഘടന രൂപീകരിച്ചതെന്ന് സംഘടനാ സ്ഥാപകനും കോ-ഓർഡിനേറ്ററുമായ രാജഗോപാൽ. മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടും സംഘടനയെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ തൃഷ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, താരത്തിന്റെ പേരിൽ രൂപീകരിച്ച സംഘടന ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സൗജന്യ നിയമസഹായവും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന. സംഘടന സംസ്ഥാനവ്യാപകമായി വിപുലീകരിക്കാനും വിവിധ ജില്ലകളിൽ ഭാരവാഹികളെ നിയമിക്കാനും നീക്കമുണ്ട്.

കഴിഞ്ഞ ദിവസമാണ് തിരുനെൽവേലിയിൽ തൃഷയെ കേന്ദ്രീകരിച്ച് രൂപീകരിച്ച ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്ന സംഘടനയുടെ പ്രഖ്യാപനം നടന്നത്. ഉദ്ഘാടന ചടങ്ങിൽ തൃഷയ്ക്ക് ‘ഇളയ വിപ്ലവ നായിക’ എന്ന വിശേഷണവും ഭാരവാഹികൾ നൽകി. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ശേഷം തമിഴ്നാട്ടിൽ ഏറ്റവും വലിയ വ്യക്തിത്വവും സ്വാധീനശക്തിയുമുള്ള വ്യക്തി തൃഷയാണെന്നും സംഘടനാ ഭാരവാഹികൾ അവകാശപ്പെട്ടിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം പ്രവർത്തിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തൃഷയ്ക്ക് പ്രധാന വ്യക്തിത്വമായി ഉയർന്നുവരാനാകുമെന്നും ചടങ്ങിൽ അഭിപ്രായമുയർന്നു. തൃഷയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള പട്ടുതുണിയും പ്രത്യേക അഭിവാദനരീതിയും ചടങ്ങിൽ അവതരിപ്പിച്ചിരുന്നു. താരത്തെ മുൻനിർത്തി സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് ഭാരവാഹികൾ വ്യക്തമാക്കുന്നത്.

അതേസമയം, തൃഷയുടെ പേരിൽ സംഘടന രൂപീകരിച്ചതിനെ വിമർശിച്ച് യങ് റെവല്യൂഷണറി ലീഡർ സ്ഥാപകൻ കെ. അണ്ണാമലൈ രംഗത്തെത്തി. തമിഴ്നാട്ടിൽ നിരവധി വിദ്യാസമ്പന്നരും ഡോക്ടർമാരും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരുമുണ്ടെന്നും അവരെക്കാൾ സിനിമാ താരങ്ങളെ നേതാക്കളായി ആഘോഷിക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അണ്ണാമലൈയുടെ വിമർശനം. തമിഴ്നാട്ടിൽ സിനിമാ താരങ്ങളെ രാഷ്ട്രീയ നേതാക്കളായി ഉയർത്തിക്കാട്ടുന്ന സംസ്കാരം വളർത്തിയെടുത്തതിൽ ഡിഎംകെ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃഷയുടെ പേരിൽ സംഘടന രൂപീകരിച്ചതും താരത്തിന്റെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും തമിഴ്നാട് രാഷ്ട്രീയ-സിനിമാ മേഖലകളിൽ ശ്രദ്ധ നേടുന്നതിനിടെയാണ് ഭാരവാഹിയുടെ വെളിപ്പെടുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix