Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ramachandran Kadannappally

ദേഹാസ്വാസ്ഥ്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് തൃശ്ശൂരെത്തിയത്. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയില്‍നിന്ന് ഡോക്ടറെ എത്തിച്ച് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില പരിശോധിച്ചുവരികയാണെന്നാണ് മെഡിക്കല്‍ കോളേജില്‍നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix