ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി; സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് ഇൻഡ്യ സഖ്യം സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധക്കാർ ജന്തർ മന്ദറിലേക്കും പാർലമെന്റ് പരിസരത്തേക്കും കടക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. റാലിയുമായി ബന്ധപ്പെട്ട് 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കാനാണ് തീരുമാനം. ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനായി പരിസരപ്രദേശങ്ങളിൽ 150 ഹൈ ഡെഫനിഷൻ, എഐ ക്യാമറകൾ സ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള […]
Read more