ഓണം പ്രത്യേക സർവീസുകളുടെ റിസർവേഷൻ ആരംഭിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ നടത്തുക. സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഔദ്യോഗിക www.keralartc.com വെബ്സൈറ്റ് വഴിയും ‘എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്’ മൊബൈൽ ആപ്പ് വഴിയും ബുക്ക് […]
Read more
