ശബരിമലയിൽ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി ജീവനക്കാരുടെ സംഘടന
തിരുവനന്തപുരം: ശബരിമല പമ്പയിൽ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ ബുക്കിങ്ങിലെ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് രംഗത്ത്. ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി. ഭക്തർ ബുക്ക് ചെയ്തിട്ടും ദർശനത്തിന് എത്താത്തതിന്റെ കാരണം പരിശോധിക്കണമെന്നും ബുക്കിങ് സംവിധാനത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമയനിയന്ത്രണങ്ങളും യാത്രാ ബുദ്ധിമുട്ടുകളും ഭക്തരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. അതേസമയം, ജനുവരി ഒമ്പതുവരെയുള്ള എല്ലാ ദിവസത്തെയും വെർച്വൽ […]
Read more