സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ നദികളിലെ മണല്വാരല് ഡിസംബര് അവസാനം അല്ലെങ്കില് ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്കുമാര്. പ്രളയത്തിന് വഴിവെയ്ക്കുന്ന മണല്, ഏക്കല് കൂമ്പാരങ്ങള് മാറ്റുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളില് ഒന്ന് നദികളില് മണല് അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോള് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില് യോഗം ചേര്ന്നിരുന്നു. നിലവില് മണല്വാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് തുടരുകയാണ്. മണല്വാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാല് ഡിസംബര് […]
Read more